തിരുവോണം ബമ്പറിൽ 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകൾക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെ സമ്മാനങ്ങളുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.
ഈ വർഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവർഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്.
advertisement
ജിഎസ്ടിയിലെ മാറ്റം
ലോട്ടറി ജിഎസ്‌ടി 40 ശതമാനമായാണ് കേന്ദ്രസർക്കാർ ഉയർത്തിയത്. എന്നാൽ ടിക്കറ്റ് വില വർധിപ്പിക്കില്ലെന്നും ലോട്ടറി ഏജൻ്റുമാരുടെയും തൊഴിലാളികളുടെയും കമ്മീഷനിൽ നേരിയ കുറവുവരുമെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. സമ്മാനഘടനയിൽ ചെറിയ മാറ്റം വരുത്തി 26മുതൽ പരിഷ്‌കരണം നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ബമ്പർ ഒഴികെയുള്ള ടിക്കറ്റുകൾക്ക് 50 രൂപയാണ് വില. ഇതിൽനിന്ന് 14.286 രൂപയാണ് കേന്ദ്രനികുതി. 35.714 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വിലയായി സർക്കാരിന് ലഭിക്കുക. ഇതിൽനിന്ന് സമ്മാനത്തുകയും ഏജൻ്റുമാർക്കും വിൽപന തൊഴിലാളികൾക്കുമുള്ള കമ്മീഷനും ക്ഷേമനിധി ബോർഡിലേക്കും കാരുണ്യ ചികിത്സാ ഫണ്ടിലേക്കുമുള്ള തുകയും പ്രചാരണത്തിനും പരസ്യത്തിനുമുള്ള ചെലവും കണ്ടെത്തേണ്ടത്. 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനമായിരുന്നു നികുതി. 2020ൽ 28 ശതമാനമാക്കി. ഇപ്പോൾ 40 ശതമാനമാക്കി.
Summary: The draw of the Thiruvonam Bumper lottery by the Kerala Lottery Department has been postponed. The draw, which was scheduled to take place tomorrow (September 27), has been shifted to October 4th. Authorities announced that the draw date was postponed after considering the requests of agents and vendors. The requests cited difficulties in completing the sale of all tickets due to issues related to the change in Goods and Services Tax (GST) and the unexpected heavy rain.