TRENDING:

Jio AirFiber: ജിയോ എയർഫൈബറിനെ അറിയാം; 5 ചോദ്യങ്ങളും ഉത്തരങ്ങളും

Last Updated:

ജിയോ എയർഫൈബറിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉപയോക്താക്കൾക്കുണ്ട്. പ്രധാനപ്പെട്ട 5 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇതാ...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ മാസം റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് ജിയോ എയർഫൈബർ എന്ന വൈഫൈ അധിഷ്ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനം പ്രഖ്യാപിച്ചത്. ഗണേശചതുർത്ഥിദിനമായ ഇന്ന് ജിയോ എയർഫൈബർ യാഥാർത്ഥ്യമായി. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നിങ്ങനെ എട്ട് നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. വിനോദം, ബ്രോഡ്‌ബാൻഡ്, ഡിജിറ്റൽ അനുഭവം എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഓൾ-ഇൻ-വൺ വയർലെസ് സംവിധാനത്തിലേക്ക് മാറാൻ ഈ സേവനം ജിയോ ഉപയോക്താക്കളെ സഹായിക്കും.
ജിയോ എയർഫൈബർ
ജിയോ എയർഫൈബർ
advertisement

അതേസമയം ജിയോ എയർഫൈബറിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉപയോക്താക്കൾക്കുണ്ട്. പ്രധാനപ്പെട്ട 5 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇതാ…

ഒരു ജിയോ എയർഫൈബർ കണക്ഷൻ എങ്ങനെ ലഭിക്കും?

കണക്ഷൻ എടുക്കാൻ, താൽപ്പര്യമുള്ളവർക്ക് WhatsApp-ൽ ബുക്ക് ചെയ്യാൻ 60008-60008 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകാം, അല്ലെങ്കിൽ ജിയോ വെബ്‌സൈറ്റ് സന്ദർശിക്കുക അതുമല്ലെങ്കിൽ വിശദാംശങ്ങൾക്ക് അടുത്തുള്ള ജിയോ സ്റ്റോറിലേക്ക് പോകുക. ഈ മാർഗങ്ങളിലൂടെ ജിയോ എയർഫൈബർ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യണം. തുടർന്ന് ജിയോ പ്രതിനിധികൾ ബന്ധപ്പെടും.

advertisement

നിങ്ങൾക്ക് ഇതിനകം JioFiber ഉണ്ടെങ്കിൽ നിങ്ങൾക്ക് Jio AirFiber ലഭിക്കുമോ?

ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വയർലെസ് ബാക്കപ്പ് സേവനമായി ജിയോ എയർഫൈബർ തിരഞ്ഞെടുക്കാമെന്ന് ജിയോ ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് ഇതിനകം JioFiber ഉണ്ടെങ്കിൽ, നിങ്ങളുടെ കണക്റ്റിവിറ്റിക്കും വിനോദ ആവശ്യങ്ങൾക്കും ഇത് മതിയാകും.

Also Read- Jio AirFiber | ജിയോ എയർ ഫൈബർ പ്ലാനുകൾ 599 രൂപ മുതൽ; സേവനങ്ങൾ എന്തൊക്കെ?

ഒരു പുതിയ ജിയോ എയർഫൈബർ കണക്ഷൻ ലഭിക്കുന്നതിന് ഇൻസ്റ്റലേഷൻ ആവശ്യമാണോ?

advertisement

അതെ, ഒരു ഔട്ട്ഡോർ യൂണിറ്റ് ഉപഭോക്താക്കളുടെ ടെറസിൽ/മേൽക്കൂരയിലോ അവരുടെ വീടിന് പുറത്തോ ഇൻസ്റ്റാൾ ചെയ്യണം.

ഇൻസ്റ്റലേഷൻ പണമയ്ക്കണോ?

അതെ, ഇൻസ്റ്റാളേഷന് 1,000 രൂപ ഈടാക്കും. എന്നാൽ നിങ്ങൾ ഒരു വാർഷിക പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് ഒഴിവാക്കാവുന്നതാണ്. പ്രതിമാസം ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അടിസ്ഥാനമാക്കിയുള്ള EMI ഉപയോഗിച്ച് പണമടയ്ക്കുന്നത് തിരഞ്ഞെടുക്കുന്നതിലൂടെയും ഉപയോക്താക്കൾക്ക് പ്രയോജനം നേടാം.

ജിയോ എയർഫൈബറിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

ഒരു പുതിയ കണക്ഷൻ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 550+ ഡിജിറ്റൽ ടിവി ചാനലുകൾ, 16+ OTT ആപ്പുകൾ, ഇൻഡോർ വൈഫൈ സേവനം, കൂടാതെ റൂട്ടറുകൾ, 4k സ്‌മാർട്ട് സെറ്റ്-ടോപ്പ് ബോക്‌സ് തുടങ്ങിയ വീട്ടുപകരണങ്ങൾ വരെ അധിക ചെലവില്ലാതെ ലഭിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിരാകരണം: Network18, TV18 – News18.com പ്രവർത്തിപ്പിക്കുന്ന കമ്പനികൾ – റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏക ഗുണഭോക്താവായ ഇൻഡിപെൻഡന്റ് മീഡിയ ട്രസ്റ്റാണ് നിയന്ത്രിക്കുന്നത്

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Jio AirFiber: ജിയോ എയർഫൈബറിനെ അറിയാം; 5 ചോദ്യങ്ങളും ഉത്തരങ്ങളും
Open in App
Home
Video
Impact Shorts
Web Stories