ഉപയോക്താക്കൾ തങ്ങളുടെ കണ്ടന്റ് സ്ട്രീം ചെയ്യുമ്പോൾ അഡൾട്സ് ഒൺലി (adults only) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ടിക് ടോക്ക് അവതരിപ്പിക്കും. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ 18 വയസും അതിൽ കൂടുതലുമുള്ള ടിക് ടോക്ക് ഉപയോക്താക്കൾക്കു മാത്രമേ നിങ്ങളുടെ ലൈവ് കാണാൻ കഴിയൂ. ഈ നിർദേശങ്ങൾ പാലിക്കാത്ത വീഡിയോകൾ നീക്കം ചെയ്യുമെന്നും ടിക്ക് ടോക്ക് അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ഉപയോക്താക്കളുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്നും കമ്പനി അറിയിച്ചു. 18+ എന്ന പുതിയ നിയന്ത്രണം അഡൾട്ട് കണ്ടന്റ് പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇത് കർശനമായി പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
advertisement
ചിലപ്പോൾ ഒരു പ്രത്യേകതരം പ്രേക്ഷകരിലേക്ക് മാത്രം തങ്ങളുടെ കണ്ടന്റ് എത്താൻ ആഗ്രഹമുണ്ടെന്ന് ചില ടിക് ടോക്ക് ഉപയോക്താക്കൾ ഞങ്ങളോട് നേരിട്ടു പറഞ്ഞിട്ടുള്ളതായും ടിക് ടോക്ക് അറിയിച്ചിരുന്നു. ഉദാഹരണത്തിന്, മുതിർന്നവർക്കുള്ള ഒരു തമാശയോ മറ്റോ അവർ സൃഷ്ടിച്ചേക്കാം. അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടുള്ള ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചേക്കാമെന്നും അത്തരക്കാർ നിർബന്ധമായും അഡൾട്സ് ഒൺലി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നും കമ്പനി അറിയിച്ചു.
Also read : സ്റ്റീവ് ജോബ്സിൻെറ പഴയ കമ്പ്യൂട്ടർ ലേലത്തിന്; രണ്ട് കോടി രൂപയോളം ലഭിച്ചേക്കും
പുതിയ സുരക്ഷാ ഫീച്ചറുകൾക്കു പുറമേ, ലൈവ് സ്ട്രീമുകൾ ഹോസ്റ്റുചെയ്യുന്നവർക്കായി ചില പുതിയ ഓപ്ഷനുകളും ടിക് ടോക്ക് നൽകാനൊരുങ്ങുകയാണ്. ആദ്യം, അഞ്ചു പേരെ ലൈ് സ്ട്രീമിൽ ചേർക്കാനാകും. വ്യത്യസ്‌ത ലേഔട്ട് ഓപ്‌ഷനുകൾ ഉപയോഗിച്ച് ലൈവ് ചെയ്യാനുമാകും. ബ്ലോക്ക് ചെയ്ത കീവേഡുകൾ ചേർക്കാനും അവർ ഫിൽട്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് വാക്കുകൾ നിർദ്ദേശിക്കാനും ലൈവ് സ്ട്രീം ഹോസ്റ്റ് ചെയ്യുന്നവർക്ക് സാധിക്കും.
ലൈവ് സ്ട്രീമുകൾ കൂടുതൽ ജനപ്രിയമായതോടെ ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. റഷ്യ രാജ്യം ആക്രമിച്ചപ്പോൾ യുക്രൈയ്നിൽ നിന്നുള്ള വ്യാജ ഫൂട്ടേജുകൾ ടിക് ടോക്ക് ലൈവ് സ്ട്രീമുകളിൽ പ്രചരിച്ചിരുന്നു. പല തട്ടിപ്പുകളും വ്യാജ വാർത്തകളുമെല്ലാം ഇതുപയോഗിച്ച് സൃഷ്ടിക്കപ്പെടുന്നുണ്ട്. സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ലൈവ് സ്ട്രീമുകൾ ഹോസ്റ്റു ചെയ്യാൻ സിറിയൻ കുടുംബങ്ങൾക്ക് ഇടനിലക്കാർ ഉപകരണങ്ങൾ നൽകി സഹായിച്ചതായും ബിബിസി വെളിപ്പെടുത്തിയിരുന്നു. വാർത്ത പുറത്തു വന്നതോടെ ഇത്തരം തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ടിക് ടോക്ക് അറിയിച്ചിരുന്നു.