TRENDING:

വാട്സാപ്പ് ചാനലുമായി മമ്മൂട്ടിയും മോഹന്‍ലാലും; താരങ്ങളുടെ അറിയിപ്പുകള്‍ ഇനി നേരിട്ട് ആരാധകരെ തേടിയെത്തും

Last Updated:

ലഭ്യമായ ഏറ്റവും സ്വകാര്യമായ പ്രക്ഷേപണ സേവനമായാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ ആരംഭിച്ച് മലയാള സിനിമ താരങ്ങളായ മോഹന്‍ലാലും. മെറ്റ അവതരിപ്പിച്ച ഈ പുതിയ ഫീച്ചറിലൂടെ ഇഷ്ട താരങ്ങള്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ഫോളോ ചെയ്യുന്ന ആളിന്‍റെ വാട്സാപ്പില്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കളുടെ ചാറ്റില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ‘അപ്ഡേറ്റ്സ്’ എന്ന ടാബില്‍ നിന്നാകും ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന് ലഭിക്കുക.
advertisement

ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂള്‍ ആയാണ് വാട്സാപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ പുതിയ ചാനലുകൾ പുറത്തിറങ്ങും, ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകും.

advertisement

നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി സ്വയം ഫിൽട്ടർ ചെയ്യുന്ന ചാനലുകൾ നിങ്ങൾക്ക് കണ്ടെത്താം. അല്ലെങ്കിൽ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകൾ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.

ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള  പ്രമുഖ സിനിമ താരങ്ങൾ, സ്‌പോർട്‌സ് ടീമുകൾ, കലാകാരന്മാർ, ചിന്തകരായ നേതാക്കൾ, ഓർഗനൈസേഷനുകൾ എന്നിവയെ വാട്സാപ്പ് ചാനലിലൂടെ ഫോളോ ചെയ്യാം. 

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലഭ്യമായ ഏറ്റവും സ്വകാര്യമായ പ്രക്ഷേപണ സേവനമായാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാന്‍ സാധിക്കില്ല. അതുപോലെ, നിങ്ങള്‍  പിന്തുടരുന്ന ചാനലിന്‍റെ അഡ്മിന് നിങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താനും സാധിക്കില്ല. ആരെ വേണമെങ്കിലും ഇഷ്ടനുസരണം യൂസര്‍ക്ക് പിന്തുടരാം. അത് തീര്‍ത്തും സ്വകാര്യമായിരിക്കും. കൂടാതെ, ചാനൽ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ. 

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
വാട്സാപ്പ് ചാനലുമായി മമ്മൂട്ടിയും മോഹന്‍ലാലും; താരങ്ങളുടെ അറിയിപ്പുകള്‍ ഇനി നേരിട്ട് ആരാധകരെ തേടിയെത്തും
Open in App
Home
Video
Impact Shorts
Web Stories