ഐഫോണിലെ ഐമെസേജ് വഴി താൻ ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നതായി റിച്ചാർഡ് വെളിപ്പെടുത്തി. തുടർന്ന് ഐഫോണിൽ നിന്ന് ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതോടെ പെർമനന്റായി എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടെന്നായിരുന്നു റിച്ചാർഡിന്റെ വിശ്വാസം. എന്നാൽ വർഷങ്ങൾക്കു മുൻപ് അതേ ആപ്പിള്‍ ഐഡി ലിങ്ക് ചെയ്തിരുന്ന വീട്ടിലെ ഐമാകില്‍ ഇയാൾ അയച്ച സന്ദേശങ്ങളെല്ലാം ഭാര്യ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷയും നൽകി. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാൾ ആരോപിക്കുന്നു.
advertisement
ചാറ്റ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ തന്റെ 20 വർഷത്തെ ദാമ്പത്യജീവിതം തകരില്ലായിരുന്നു എന്നും റിച്ചാർഡ് പറഞ്ഞു. ഒരു ഉപകരണത്തില്‍ നിന്നും ഒരു സന്ദേശം ഇല്ലാതാക്കിയാല്‍ ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും അത് നീക്കം ചെയ്യപ്പെടില്ലെന്ന് ആപ്പിൾ ഉപയോക്താക്കളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഇയാളുടെ അവകാശവാദം. " ഞങ്ങൾ 20 വർഷത്തിലേറെയായി വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു. പല പുരുഷന്മാരും ചില സ്ത്രീകളും ചെയ്യുന്ന ഒരു കാര്യത്തിൻ്റെ പേരിൽ ഒരു മികച്ച ദാമ്പത്യം ഉപേക്ഷിക്കപ്പെട്ടു" റിച്ചാർഡ് വ്യക്തമാക്കി.
ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്നും നീക്കം ചെയ്തുവെന്നോ അതോ ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്ന് മാത്രം നീക്കം ചെയ്തിരിക്കുന്നു എന്നോ അറിയിച്ചിരുന്നെങ്കിൽ അതൊരു സൂചനയായി കരുതാമായിരുന്നു എന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഈ സംഭവം തനിക്ക് സാമ്പത്തിക നഷ്ടത്തിൽ ഉപരി തന്റെ ആരോഗ്യത്തെയും ജീവിതത്തെയും ദോഷകരമായി ബാധിച്ചു എന്നും റിച്ചാർഡ് കൂട്ടിച്ചേർത്തു.