TRENDING:

Sora | നിർദേശം പറഞ്ഞോളൂ വീഡിയോ റെഡി; ഓപ്പൺ എഐയുടെ പുതിയ ടൂൾ സോറ

Last Updated:

60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാകും സൃഷ്ടിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീണ്ടും ലോകത്തെ ഞെട്ടിച്ച് ഓപ്പൺ എഐ. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുന്ന സോറ എന്ന ടൂളാണ് ഏറ്റവും പുതുതായി ഓപ്പൺ എഐ പുറത്തിറക്കിയിരിക്കുന്നത്. നൽകുന്ന കമാൻഡ് അനുസരിച്ച് ഹ്രസ്വ വീഡിയോകൾ ഉടനടി സൃഷ്ടിക്കാൻ സോറയ്ക്ക് കഴിയും.
advertisement

ഇത്തരം സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത് സോറയല്ല. എന്നാൽ സോറയുടെ നിലവാരം മറ്റുള്ളവയേക്കാൾ ഉയർന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഓപ്പൺ എഐയ്ക്കും ടെക്സ്റ്റ്-ടു-വീഡിയോ ജനറേഷൻ്റെ ഭാവിക്കും ഒരു സുപ്രധാന ചുവടുവയ്പ്പാകും സോറയുടെ കണ്ടുപിടിത്തമെന്ന് വിദഗ്ധർ പറയുന്നു.

എഐ സാങ്കേതികവിദ്യ അതിവേഗം വളരുന്നുണ്ടെങ്കിലും ഇത്തരം സാങ്കേതികവിദ്യയുടെ ധാർമ്മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയവും സമൂഹത്തിൽ ഉയരുന്നുണ്ട്.

എന്താണ് സോറ? ഇത് ഉപയോഗിക്കുന്നത് എങ്ങനെ?

സോറ ഒരു ടെക്സ്റ്റ്-ടു-വീഡിയോ ജനറേറ്ററാണ്. അതായത് നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് വീഡിയോ തയ്യാറാക്കും. 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാകും സൃഷ്ടിക്കുക. നിലവിലുള്ള സ്റ്റിൽ ഇമേജിൽ നിന്ന് വീഡിയോ സൃഷ്ടിക്കാനും സോറയ്ക്ക് കഴിയും.

advertisement

പുതിയ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുന്ന എഐയുടെ ശാഖയാണ് ജനറേറ്റീവ് എഐ. ഓപ്പൺഎഐയുടെ തന്നെ ChatGPT പോലെയുള്ള ചാറ്റ്ബോട്ടുകളും DALL-E, Midjourney എന്നിവ പോലുള്ള ഇമേജ് ജനറേറ്ററുകളും ഇതിന് ഉദാഹരണമാണ്. സോറ പൊതു ഉപയോഗത്തിനായി ഇപ്പോൾ ലഭ്യമല്ല. എന്നാൽ സോറ സൃഷ്ടിച്ച നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസം കമ്പനി പങ്കുവച്ചിരുന്നു.

ഓപ്പൺ എഐ സോറ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഗൂഗിൾ, മെറ്റ, സ്റ്റാർട് അപ്പ് ആയ റൺവേ എംഎൽ എന്നീ കമ്പനികൾ സമാന സാങ്കേതികവിദ്യ പുറത്തിറക്കിയിരുന്നു. എന്നാൽ സോറയുടെ വീഡിയോകളും ഗുണനിലവാരവും ദൈർഘ്യവും എടുത്തു പറയേണ്ട കാര്യങ്ങളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോറയുടെ കഴിവുകൾ നിരീക്ഷകരെ അമ്പരിപ്പിക്കുന്നതാണെങ്കിലും ഈ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന വീഡിയോയുടെ ധാർമ്മികതയും സമൂഹത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. എന്നാൽ സോറ ആളുകൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട സുരക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് ഓപ്പൺഎഐ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Sora | നിർദേശം പറഞ്ഞോളൂ വീഡിയോ റെഡി; ഓപ്പൺ എഐയുടെ പുതിയ ടൂൾ സോറ
Open in App
Home
Video
Impact Shorts
Web Stories