മെറ്റയുടെ തന്നെ സമൂഹമാധ്യമ പ്ളാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഈ ഫീച്ചർ നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ചുവടുപിടിച്ചാണ് പുതിയ ഫീച്ചർ വാട്ട്സ് ആപ്പിലും അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വാബെറ്റ് ഇൻഫോയുടെ ബ്ളോഗ് പോസ്റ്റിലാണ് ഇത്തരം ഒരു അപ്ഡേറ്റ് അണിയറയിൽ ഒരുങ്ങുന്നതായി പരാമർശിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങളെ ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസിൽ ആരെങ്കിലും ടാഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ് ഫീച്ചർ വഴി ആസ്റ്റാറ്റസിനെ നിങ്ങളുടെ മറ്റ് കോണ്ടാക്ടുമായി പങ്കിടാൻ സാധിക്കും. കൂടുതൽ പേരിലേക്ക് കണ്ടൻ്റ് എത്തുന്നതിനും ഇത് സഹായകമാകും. സ്റ്റാറ്റസ് ഷെയറിംഗ് ഇൻ്റർഫേസിനുള്ളിൽ ഇതിനായി പുതിയ ഒരു ബട്ടൺ കൂടി ഉൾപ്പെടുത്തുമെന്നാണ് വാബെറ്റ് ഇൻഫോയുടെ ബ്ളോഗിൽ പറയുന്നത്. നിങ്ങളെ മെൻഷൻ ചെയ്ത സ്റ്റാറ്റസുകൾ വളരെവേഗം ഷെയർ ചെയ്യാൻ ഇത് സഹായിക്കും. ബീറ്റാ വെർഷനിൽ മാത്രമെ ഈ സൌകര്യം ലഭ്യമാകുകയുള്ളു. മുൻപും ഇൻസ്റ്റാ ഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മെറ്റ വാട്ട്സ് ആപ്പിൽ പുതിയ അപ്ഡേറ്റുകൾ വരുത്തിയിരുന്നു
advertisement