TRENDING:

അതും പോയി; ലോകത്തിലെ ആദ്യ AI റോബോട്ട് ഇനി ആഢംബര ബ്രാൻഡിന്റെ സിഇഒ

Last Updated:

ലോകത്തിലെ ആദ്യത്തെ ഈ എഐ റോബോട്ട്, കമ്പനി സ്ട്രക്ചറിന് ഉള്ളിൽ നിന്നുകൊണ്ടു തന്നെ മനുഷ്യരെപ്പോലെ ജോലി ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ടായ മിക്കയെ (Mika) സിഇഒ ആയി നിയമിച്ച് ആഢബംര കമ്പനിയായ ഡിക്‌ടഡോർ (Dictador). ഡിക്‌ടഡോറും ഹോങ്കോംഗ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ഹാൻസൺ റോബോട്ടിക്‌സും ചേർന്നാണ് മിക്കയെ വികസിപ്പിച്ചെടുത്തത്. ഉപഭോക്തൃ സേവനം, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവയ്‌ക്കായി എഐ ഉപയോഗിച്ച് മനുഷ്യരെപ്പോലെ ജോലി ചെയ്യാൻ ശേഷിയുള്ള റോബോട്ടുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് ഹാൻസൺ റോബോട്ടിക്‌സ്.
മിക്ക, ലോകത്തിലെ ആദ്യ AI റോബോട്ട്
മിക്ക, ലോകത്തിലെ ആദ്യ AI റോബോട്ട്
advertisement

ഒരു സിഇഒ എന്ന നിലയിൽ, കമ്പനിയെ പ്രതിനിധീകരിച്ച് ആർട്ട്‌ഹൗസ് സ്പിരിറ്റ്‌സ് ഡിഎഒ പ്രോജക്‌റ്റിനും (Arthouse Spirits DAO project) ഡിഎഒ കമ്മ്യൂണിറ്റിയുമായുള്ള ആശയവിനിമയത്തിനും നേതൃത്വം വഹിക്കുന്നത് മിക്കയായിരിക്കും. 2022 സെപ്‌റ്റംബർ 1-ന് മിക്ക് ഔദ്യോ​ഗികമായി ‘കരിയർ’ ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിക്‌ടഡോറിനെ പ്രതിനിധീകരിച്ച് നിരവധി പൊതു പരിപാടികളിൽ മിക്ക ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

”വിപ്ലവകരവും ധീരവുമായ തീരുമാനമാണ് ഡിക്‌ടഡോർ എടുത്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഈ എഐ റോബോട്ട്, കമ്പനി സ്ട്രക്ചറിന് ഉള്ളിൽ നിന്നുകൊണ്ടു തന്നെ മനുഷ്യരെപ്പോലെ ജോലി ചെയ്യും’, ഡിക്റ്റഡോർ യൂറോപ്പിന്റെ പ്രസിഡന്റ് മാരേക് സോൾഡ്രോവ്സ്കി പറഞ്ഞു. എഐ സാങ്കേതികവിദ്യയെ മനുഷ്യർക്ക് ഇണങ്ങുന്ന വിധത്തിൽ കൂടുതൽ ഉപയോ​ഗപ്പെടുത്തേണ്ടതുണ്ടെന്ന് ഹാൻസൺ റോബോട്ടിക്‌സ് സിഇഒ ഡേവിഡ് ഹാൻസൺ മാധ്യമങ്ങളോട് പറഞ്ഞു.

advertisement

”മനുഷ്യരോട് ഇടപഴകുന്നതിനെക്കുറിച്ച് എ.ഐയെ കൂടുതൽ പഠിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. എഐ സുരക്ഷിതമായും നല്ലതിനു വേണ്ടിയും ഉപയോ​ഗിക്കേണ്ടതുണ്ട്. മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എഐയെ ഉപയോ​ഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.പോളണ്ടിലെ വാർസോയിൽ നടന്ന കൊളീജിയം ഹ്യൂമനം യൂണിവേഴ്സിറ്റി (Collegium Humanum University) ഉദ്ഘാടന വേളയിൽ മിക്കയ്ക്ക് ഓണററി പ്രൊഫസർ പദവി ലഭിച്ചതായും ഒക്ടോബർ 31 ന് ഡിക്ടഡോർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ചടങ്ങിനിടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒരു പ്രസംഗവും മിക്ക നടത്തിരുന്നു.

advertisement

എന്നാൽ മിക്കയെ കമ്പനിയുടെ സിഇഒ ആയി നിയമിച്ചതിനെ വിമർശിക്കുന്നവരുമുണ്ട്. ഇത് കമ്പനിയുടെ പിആർ സ്റ്റണ്ടാണെന്നും ഒരു തമാശയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ എന്നും ചിലർ വിമർശിച്ചു. ”എല്ലാ യോഗ്യതയോടും കൂടിയ കറുത്ത വർ​ഗക്കാരിയായ സ്ത്രീയെ ഈ സ്ഥാനത്ത് നിയമിക്കുന്നതിന് പകരം, ഒരു കറുത്ത വർ​ഗക്കാരിയെപ്പോലെ തോന്നിക്കുന്ന എഐ റോബോട്ടിനെ നിയമിച്ചിരിക്കുന്നു. എന്താണ് ഇതിനർത്ഥം?”, എന്നാണ് മറ്റൊരാളുടെ ചോദ്യം.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
അതും പോയി; ലോകത്തിലെ ആദ്യ AI റോബോട്ട് ഇനി ആഢംബര ബ്രാൻഡിന്റെ സിഇഒ
Open in App
Home
Video
Impact Shorts
Web Stories