ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കാം. ആ വീട്ടിലെ എല്ലാവർക്കും എവിടെ ഇരുന്നുകൊണ്ടും ഈ നെറ്റ്ഫ്ലിക്സ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ പ്രൊഫൈല്‍ ട്രാൻസ്ഫര്‍, ഡിവൈസ് ആക്‌സസ് തുടങ്ങിയ പുതിയ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
അതേസമയം 2023 ജൂലൈ 20 മുതൽ ഇന്ത്യ, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ വിപണികളിൽ അക്കൗണ്ട് പങ്കിടലിനെതിരെ നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കമ്പനി തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ. കൂടാതെ ഉപഭോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത ആളുകളുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക നിരക്ക് നൽകാനുള്ള ഓപ്ഷനും ലഭ്യമാണ്.
advertisement
ഈ വർഷം മെയ് മാസത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേർഡ് പങ്കിടലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനിടയിൽ അമേരിക്കയിലും ബ്രിട്ടനിലും ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ ഓഫർ നൽകിയിരുന്ന ആഡ് ഫ്രീ പ്ലാനും നെറ്റ്ഫ്ലിക്സ് ഒഴിവാക്കിയിട്ടുണ്ട്.
പകരം പരസ്യങ്ങൾ ഒഴിവാക്കികൊണ്ടുള്ള സ്ട്രീമിംഗ് ഓപ്ഷനുകളുടെ വില നെറ്റ്ഫ്ലിക്സ് ഉയർത്തി. യുഎസിൽ, സാധാരണ പ്ലാനിന് പ്രതിമാസം 9.99 ഡോളർ ആയിരുന്നു നിരക്ക്. എന്നാൽ ഇപ്പോൾ അത് നീക്കം ചെയ്തത് പ്രതിമാസം 15.49 ഡോളറിലാണ് ആഡ് ഫ്രീ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഇനി ആവശ്യമെങ്കിൽ നെറ്റ്ഫ്ലിക്സ് വരിക്കാർക്ക് പ്രതിമാസം 6.99 ഡോളർ വരുന്ന പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്റ്റാൻഡേർഡ് പ്ലാനും തെരഞ്ഞെടുക്കാം. എന്നാഷ പരസ്യങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സ്ട്രീമിംഗ് ആവശ്യമാണെങ്കിൽ ഇതുകൂടാതെ 5.50 ഡോളർ അധികമായി ഉപയോക്താക്കൾ നൽകേണ്ടിവരും.