മറ്റ് ഫോണുകളെ അപേക്ഷിച്ച് ട്രാന്‍സ്പരന്‍റ് ലുക്കിലാണ് നത്തിങ് ഫോണ്‍ വണ്‍, ടു വേര്‍ഷനുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുതായി എത്തുന്ന നത്തിങ് ഫോണ്‍ 2 ന്‍റെ ചാര്‍ജറിലും സെമി ട്രാന്‍സ്പരന്‍റ് ഫീച്ചര്‍ പരീക്ഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
കമ്പനി പുറത്തുവിട്ട ടീസറുകളിലൊന്നില്‍ നത്തിങ് ഫോണ്‍ 2-ന്റെ ചാര്‍ജര്‍ കേബിള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫോണിന് സമാനമായ രീതിയില്‍ സെമി-ട്രാന്‍സ്പരന്റ് ഡിസൈനിലാണ് ചാര്‍ജര്‍ കേബിളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫോണിനൊപ്പം തന്നെ ചാര്‍ജര്‍ നല്‍കുന്നുണ്ടോ എന്നകാര്യം വ്യക്തമല്ല. ആദ്യ ഫോണിനൊപ്പം കമ്പനി ചാര്‍ജര്‍ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ നത്തിങ് ഫോണ്‍ 2 നൊപ്പം അതുണ്ടാവുമെന്ന് പറയാനാവില്ല.അതിനാല്‍ പുതിയ ചാര്‍ജര്‍ വാങ്ങുകയോ നിലവിലുള്ള ചാര്‍ജറുകളേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യാം.
advertisement
Also Read- Nothing Phone 2 | നതിങ് (2) മെയ്ഡ് ഇന്‍ ഇന്ത്യ; നിർമ്മാണം തമിഴ്നാട്ടിൽ
4,700 എംഎഎച്ച് ബാറ്ററി ക്ഷമതയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ ഇതിന്റെ ചാർജിങ്ങിനായി വയർലെസ്, ഫാസ്റ്റ് വയേഡ് ചർജിങ്ങ് ഫീച്ചറുകളും ഉണ്ടായിരിക്കും. നതിങ് ഫോൺ ഏറ്റവും മികച്ച ഡിസൈനിലായിരുന്നു പുറത്തിറക്കിയിരുന്നത്. ഈ പാരമ്പര്യം തുടരുന്ന വിധത്തിലായിരിക്കും നതിങ് 2വിന്റെ ഡിസൈനും. സുതാര്യമായ ഡിസൈനാണ് നതിങ് ഡിവൈസുകളുടെ പ്രത്യേകത.
ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം നതിങ് ഫോൺ 2വിന് വിലയും വർധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 40,000 രൂപ മുതലാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.