കൂടാതെ ഇതിനായി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ടതുമുണ്ട്. അതേസമയം ഉപഭോക്താക്കൾക്ക് ഈ റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോൾ മിക്ക മ്യൂസിക് ആപ്പുകളിലും ലഭ്യമാണ്. ഇത് ശ്രോതാക്കൾക്ക് സ്വന്തം ഇഷ്ടാനുസരണം ഇഷ്ടമുള്ള പാട്ടുകൾ ആസ്വദിക്കുന്നതിന് അവസരം നൽകുന്നു. എങ്കിലും ഈ ഫീച്ചർ മറ്റു മ്യൂസിക് ആപ്പുകളെ അപേക്ഷിച്ച് യൂട്യൂബ് മ്യൂസിക്കിൽ അവതരിപ്പിക്കാൻ കുറച്ച് വൈകി എന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. റേഡിയോ ചാനൽ എങ്ങനെ സ്വന്തമായി നിർമിക്കാം എന്ന് നോക്കാം.
advertisement
യൂട്യൂബ് മ്യൂസിക്കിൽ കസ്റ്റം റേഡിയോ ചാനൽ എങ്ങനെ ക്രിയേറ്റ് ചെയ്യാം?
- നിങ്ങളുടെ ഫോണിൽ യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക
- നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
- റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യാൻ താഴേക്ക് സ്‌ക്രോൾ ചെയ്യുക.
- ആർട്ടിസ്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം Next എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യുക
- അതിനുശേഷം നിങ്ങൾക്ക് ഇഷ്ടാനുസൃതം പാട്ടുകൾ തെരഞ്ഞെടുക്കാനും 30 തോളം പാട്ടുകാരെ തിരഞ്ഞെടുക്കാനും സാധിക്കും
- കൂടാതെ നിങ്ങൾക്ക് കൂടുതൽ ഇഷ്ടമുള്ള പാട്ടുകളുടെ അടിസ്ഥാനത്തിൽ ഫിൽട്ടറുകൾ ചേർക്കാം
- ശേഷം done എന്നതിൽ ക്ലിക്ക് ചെയ്യുക
- ഇതോടെ യൂട്യൂബ് മ്യൂസിക്കിൽ നിങ്ങളുടെ സ്വന്തം റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യപ്പെടും
അതേസമയം ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ ആപ്പുകളിൽ ഈ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ യൂട്യൂബ് മ്യൂസിക് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന റേഡിയോ ചാനലിന് വളരെ നീണ്ട പേരായിരിക്കും ലഭിക്കുക. ഇത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതുവരെ വന്നിട്ടില്ല. എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ പിന്നീട് വരികയാണെങ്കിൽ നിങ്ങൾക്ക് സ്വന്തം പേരിലോ മറ്റ് പേരുകളിട്ടോ ചാനൽ നെയിം മാറ്റാൻ സാധിക്കും. നിങ്ങൾ റേഡിയോ ചാനൽ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ നല്‍കിയ മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ പാട്ടുകളും നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാം.