എന്നാൽ ഇതേ രീതിയിൽ പലപ്പോഴും AI ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്‌ബോട്ടുകളും പെരുമാറുന്നതായാണ് ഇന്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. റെപ്ലിക്ക എന്ന നിരവധി യൂസർമാരുള്ള ചാറ്റ്‌ബോട്ട് ആപ്പിന്റെ ഡസൻ കണക്കിന് ഉപയോക്താക്കളാണ് ബോട്ട് വഴി തങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ ലൈംഗിക ചുവയുള്ളതായണെന്നു പരാതിപ്പെട്ടിരിക്കുന്നതത്രെ! അതിരുകടന്നതും അനുചിതവുമായ ചോദ്യങ്ങൾ ചോദിക്കുന്നത് വഴി ചാറ്റ്ബോട്ട് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് ഇവരിൽ പലരും പറയുന്നു.
Also read-സ്വകാര്യതയ്ക്ക് പുതിയ ഭീഷണി; DNA ടൂളിനെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
advertisement
ആരാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഉത്തരവാദി? ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിൽ തങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഏത് തരത്തിലുള്ള ചാറ്റുകളാണ് ആരംഭിക്കുന്നതെന്നും ഒരു ഉപയോക്താവ് അറിഞ്ഞിരിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം AI ഉപയോഗിക്കുന്ന ഭാഷാ മോഡലുകൾ ശരിയായി പരിശീലിപ്പിക്കേണ്ടത് ഒരു കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് മറ്റു ചിലർ വാദിക്കുന്നു. എന്നാൽ ഇങ്ങനെയൊരു പ്രശ്നം നേരിട്ടതിന് ശേഷം ഒരാൾ പോലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിലോ? സ്‌ക്രീനിന്റെ മറുവശത്ത് ഒരു മനുഷ്യനാണെങ്കിൽ പോലീസ് റിപ്പോർട്ടിൽ കുറ്റവാളിയുടെ പേര് പറയാൻ എളുപ്പമാണ്.
എന്നാൽ ഇത് ഒരു ചാറ്റ്ബോട്ട് ആകുമ്പോൾ കാര്യങ്ങൾ സങ്കീർണമാകും. മറുവശത്ത്, ചില ഉപയോക്താക്കൾ Replika ആപ്പ് ചാറ്റ്ബോട്ട് പുതിയ അപ്‌ഡേറ്റിനു ശേഷം സെക്സ് സംബന്ധമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നില്ലെന്നും പറയുന്നു. എന്നാൽ എത്ര നന്നായി സംസാരിച്ചാലും മനുഷ്യരെപ്പോലെ പെരുമാറിയാലും AI യന്ത്രമല്ലാതായി മാറുന്നില്ല എന്ന സത്യം പലരും മറക്കുന്നുണ്ടെന്നുംറിപോർട്ടുകൾ സൂചിപ്പിക്കുന്നു. മനുഷ്യരും കമ്പ്യൂട്ടറും തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇങ്ങനെയൊരു ‘റൊമാന്റിക്’ ബന്ധം വളരാൻ അനുവദിക്കുന്നത് മാനസികമായി അനാരോഗ്യകരമായ പ്രവണതയാണ്.
Also read- നഷ്ടപ്പെട്ട മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്നതെങ്ങനെ? സർക്കാരിന്റെ സഞ്ചാർ സാഥി പോർട്ടൽ
ആളുകളെ പലതരത്തിൽ സഹായിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നിരിക്കെ, AI യിൽ ഉണ്ടാകുന്ന വിപ്ലവങ്ങൾ അതിൽ അമിതമായി ആശ്രയിക്കുന്ന ഒരു തലമുറയെയും സമൂഹത്തെ തന്നെയും സൃഷ്ടിക്കുകയാണെന്ന് ചിലർ വിശ്വസിക്കുന്നു. സ്വന്തം മാനസികാവസ്ഥ മുതൽ അടുത്തതായി എന്തുചെയ്യണം എന്നത് വരെ ഏതാണ്ട് എല്ലാം അവരുടെ AI സുഹൃത്ത് നിർദ്ദേശിക്കുന്നതിനെ ആശ്രയിച്ച് തീരുമാനിക്കാൻ ഇവർ ക്രമേണ പരുവപ്പെടുന്നു. AI തരുന്ന വിവരങ്ങളുടെ നിജസ്ഥിതി, അതിന്റെ ഉപയോഗത്തിന്റെ നിയമപരമായ ഉത്തരവാദിത്തം, മാൽവെയർ നിർമ്മിക്കാൻ ഉള്ള സാധ്യത, തുടങ്ങി നിരവധി ചോദ്യങ്ങളും നിയമക്കുരുക്കുകളും നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട നിലവിലുണ്ട്.