സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷനില്‍ സൂപ്പര്‍സോണിക് ബ്ലൂ, സൂപ്പര്‍സോണിക് ബ്ലാക്, എന്നിവ ഉള്‍പ്പെടുന്നു. അതേസമയം പ്രോ മോഡലിന് സമാനമായ സവിശേഷതകളോടെ വരുന്ന റിയല്‍മി 8 പ്രോയുടെ ഇല്യുമിനേറ്റിംഗ് യെല്ലോ കളര്‍ ഓപ്ഷനും റിയല്‍മീ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ വിപണികളില്‍ ഇതിന്റെ വില 17,999 രൂപയില്‍ ആരംഭിക്കുന്നു.
സവിശേഷതകളുടെ അടിസ്ഥനത്തില്‍ പുതുതായി സമാരംഭിച്ച റിയല്‍മി 8 5G 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. 20:9 വീഷണാനുപാതവും 90Hz റിഫ്രഷ് നിരക്കിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മിഡിയടെക് ഡൈമെന്‍സിറ്റി 700 ചിപിസെറ്റിന്റെ കൂടെ ARM Mali- G57MC2 GPUവില്‍ 8ജിബി യുടെ LPDDR4x റാം വരുന്നു.
advertisement
128 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡു ഉപയോഗിച്ച് 1 ടിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താവുന്നതാണ്. ഡ്യുവല്‍ സിംകാര്‍ഡു ഉപയോഗിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത റിയല്‍മി യുഐ2.0ല്‍ പ്രവര്‍ത്തിക്കുന്നു. റിയല്‍മി 8 5ജിയുടെ റിയര്‍ ക്യാമറ സിസ്റ്റം ഒരു കറുത്ത ഫിനിഷ് സ്വീകരിക്കുന്ന ചതുരാകൃതിയിലുള്ള മൊഡ്യൂളില്‍ സജ്ജീകരിച്ചിരിക്കുന്നു.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ വരുന്ന മോണോക്രോം ക്യാമറ, 2 മെഗാപിക്‌സല്‍ വരുന്ന ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വിഡിയോക്കുമായും ഹോള്‍-പഞ്ച് കട്ടൗട്ടിനുള്ളില്‍ 16 മെഗാപിക്‌സല്‍ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട്, പ്രൈമറി റിയര്‍ ക്യാമറകള്‍ പൂര്‍ണമായും എച്ച്ഡി വിഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്നു.