TRENDING:

വില 10,000 രൂപ മുതൽ; മികച്ച ഫീച്ചറുകളുമായി റിയൽമി സി 55 വിപണിയിൽ

Last Updated:

10,000 മുതൽ 11,000 രൂപ വരെ ഉള്ള ബജറ്റിൽ ഫോൺ നോക്കുന്നവർക്ക് Realme C55 ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കിടിലൻ ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിൽ റിയൽമി സി55 അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനിലാണ് കമ്പനി ഈ പുതുപുത്തന്‍ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു ബജറ്റ് 4 ജി ഫോൺ ആയാണ് കമ്പനി റിയൽമി സി55 പുറത്തിറക്കിയിരിക്കുന്നത്. 10,000 മുതൽ 11,000 രൂപ വരെ ഉള്ള ബജറ്റിൽ ഫോൺ നോക്കുന്നവർക്ക് Realme C55 ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.
advertisement

വളരെ സിംപിളായ ഡിസൈനായതു കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഇതിന്റെ വോളിയം ബട്ടണുകളും പവർ ബട്ടണുകളും വരുന്നത് വലതുവശത്താണ്.

റിയൽമി സി 55 യുടെ ഫീച്ചറുകൾ:-

6.72 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീനും ഫുൾ എച്ച് ഡി പ്ലസ് റെസല്യൂഷനുമാണ് ഡിവൈസിലുള്ളത്. കൂടാതെ 90 ഹെര്‍ട്സാണ് ഇതിന്റെ സ്ക്രീന്‍ റിഫ്രഷ് റേറ്റ്. ഐഫോണ്‍ 14 പ്രോയിലെ ഡൈനാമിക് ഐലന്‍ഡ് പോലെയുള്ള മിനി ക്യാപ്സൂള്‍ ഫീച്ചറാണ് റിയൽമി സി 55 യുടെ ഹൈലൈറ്റ് ഫീച്ചറായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ചാർജിംഗ് സ്റ്റാറ്റസ്, സ്റ്റെപ്പ് കൗണ്ട്, കുറഞ്ഞ ബാറ്ററി അലേർട്ട് എന്നിവയും കാണിക്കും. ഒപ്പം 8 ജിബി റാമും 4 ജി ഹാർഡ് വെയറായ മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റുമുണ്ട്. മാക്സിമം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് ഫീച്ചർ ചെയ്തിരിക്കുന്നത്.

advertisement

Realme C55 Review: Realme C55 Review: ബജറ്റ് ഫോണ്‍ റിയൽമീ സി55 വിപണിയിൽ; വില 10,999 രൂപ മുതൽ

64 എംപി പ്രൈമറി ക്യാമറ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഇതിൽ കാഴ്ചവയ്ക്കുന്നത്. 5000 mAh ബാറ്ററിയും 33W സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഇതിൽ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ഇതിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഇതിന്റെ വേഗതയാണ്. മികച്ച ചാർജിങ് സ്പീഡും ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാം. അതേ സമയം ഗെയിമിങ്ങനെ അടിസ്ഥാനമാക്കിയല്ല ഇതിന്റെ ചിപ്സെറ്റ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി റിയല്‍മിയുഐ 4.0 -ല്‍ പ്രവര്‍ത്തിക്കുന്ന ഫോണായിരിക്കും ഇത്. 4G ചിപ്‌സെറ്റ് ആയതുകൊണ്ട് നിങ്ങൾക്ക് മികച്ച പവർ എഫിഷ്യൻസിയും ലഭിക്കും.

advertisement

എന്നാൽ ഇത് ഒരു 4 ജി ഡിവൈസ് ആണെന്നുള്ളത് ഇതിന്റെ ഒരു പോരായ്മയായി കണക്കാക്കാം. 5 ജി യുടെ അപ്ഡേറ്റുകൾ ഒന്നും ഇതിൽ ലഭ്യമായിരിക്കില്ല . പഴയ 2 എംപി സെൻസറുകൾ തന്നെയാണ് കമ്പനി റിയൽമി സി55 ലും നൽകിയിരിക്കുന്നത്. ഈ കുറഞ്ഞ വിലയിൽ പ്രീമിയം ക്യാമറകൾ നൽകുന്നത് വലിയ ബുദ്ധിമുട്ടാണെന്നതും ഇതിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻവശത്തെ 8 എംപി ക്യാമറ പോലും ഒരു ആവറേജ് ആയാണ് കണക്കാക്കുന്നത്. അതേസമയം 12,000 രൂപയിൽ കൂടുതൽ പണം ഫോണുകൾക്കായി ചെലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ചുരുങ്ങിയ വിലയിൽ മികച്ച ഫീച്ചറുകളോടു കൂടിയുള്ള ഈ റിയൽമി സി55 സ്മാർട്ട് ഫോണുകൾ മികച്ച ഓപ്ഷനായി തിരഞ്ഞെടുക്കാവുന്നതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
വില 10,000 രൂപ മുതൽ; മികച്ച ഫീച്ചറുകളുമായി റിയൽമി സി 55 വിപണിയിൽ
Open in App
Home
Video
Impact Shorts
Web Stories