TRENDING:

വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫറുമായി Jio

Last Updated:

ജനുവരി 15 മുതൽ 31 വരെ ഈ വാർഷിക പ്ലാൻ മൈ ജിയോ ആപ്പ് വഴി ലഭ്യമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫർ പ്രഖ്യാപിച്ചു ജിയോ. 2,999 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. കൂടാതെ, സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ, അജിയോ കൂപ്പണുകൾ, ഇക്‌സിഗോ വഴിയുള്ള വിമാനങ്ങളിൽ കിഴിവുകൾ, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം കിഴിവ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 230 രൂപ ചെലവിലാണ് അധിക ആനുകൂല്യങ്ങൾ ലഭ്യമാവുക.
advertisement

ജനുവരി 15 മുതൽ 31 വരെ ഈ വാർഷിക പ്ലാൻ മൈ ജിയോ ആപ്പ് വഴി ലഭ്യമാകും. നിലവിലുള്ള വാർഷിക പ്ലാനിനൊപ്പമാണ് റിപ്പബ്ലിക് ദിന ഓഫറിന് കീഴിൽ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അധിക ആനുകൂല്യങ്ങളിൽ പ്രതിദിനം 100 എസ്എംഎസും, ജിയോസിനിമ സബ്‌സ്‌ക്രിപ്‌ഷനും (ബേസിക്) ഉൾപ്പെടുന്നു.

റിപ്പബ്ലിക് ദിന ഓഫറിന്റെ ഭാഗമായി, റിലയൻസ് ഡിജിറ്റലിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് 10 ശതമാനം കിഴിവ് ജിയോ വാഗ്ദാനം ചെയ്യുന്നു. 5,000 രൂപയ്ക്ക് മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴാണ് കിഴിവ് ലഭിക്കുക, പരമാവധി കിഴിവ് 10,000 രൂപയാണ്.

advertisement

ജിയോയുടെ റിപ്പബ്ലിക് ദിന ഓഫറിൽ അജിയോയിൽ 2,499 രൂപയിൽ കൂടുതൽ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 5,00 രൂപയുടെ ഫ്ലാറ്റ് കിഴിവ് കൂപ്പണും ഉൾപ്പെടുന്നു. റ്റിരയുടെ 999 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു, 1,000 രൂപയാണ് പരമാവധി കിഴിവ്.

299 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് റിഡീം ചെയ്യാൻ കഴിയുന്ന 125 രൂപ വിലയുള്ള രണ്ട് സ്വിഗ്ഗി കൂപ്പണുകളും ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇക്‌സിഗോ വഴിയുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് മൂന്ന് ടിക്കറ്റുകൾ ഒരുമിച്ചെടുക്കുമ്പോൾ 1,500 രൂപയും രണ്ടിന് 1,000 രൂപയും ഒരു ടിക്കറ്റിന് 500 രൂപയും കിഴിവ് നൽകുന്ന കൂപ്പണുകളും ലഭ്യമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫറുമായി Jio
Open in App
Home
Video
Impact Shorts
Web Stories