TRENDING:

Reliance Jio: പുതിയ ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് റിലയന്‍സ് ജിയോ

Last Updated:

ആകര്‍ഷകമായ രൂപകല്‍പനയില്‍ എത്തുന്ന ജിയോഫോണ്‍ പ്രൈമ 2 എല്ലാ ജിയോ ആപ്പുകളെയും പിന്തുണയ്ക്കും. കൂടാതെ ജനകീയ ആപ്പുകളായ യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവയും ലഭ്യമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രീമിയം മൊബൈല്‍ എക്‌സ്പീരിയന്‍സ് പുനര്‍നിര്‍വചിക്കുന്ന ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് ജിയോ. കര്‍വ്ഡ് ഡിസൈനോട് കൂടിയെത്തുന്ന ഫോണ്‍ ആഡംബരവും അത്യാകര്‍ഷകവുമായ പ്രൊഫൈല്‍ പ്രൈമ 2-വിന് നല്‍കുന്നു. അത്യാഡംബരമായ ലെതര്‍ ഫിനിഷാണ് ഫോണിന്റെ എക്‌സ്റ്റീരിയര്‍ പ്രൊഫൈലിന്റെ മറ്റൊരു പ്രത്യേകത. ആഡംബരത്തിന്റെ പുതിയ അടയാള ചിഹ്നമായി ഈ മോഡല്‍ മാറുമെന്നാണ് ജിയോയുടെ പ്രതീക്ഷ.
advertisement

പരമ്പരാഗത ഫീച്ചര്‍ ഫോണുകളുടെ അതിരുകള്‍ ലംഘിച്ച് നേറ്റീവ് വീഡിയോ കോളിംഗ് ഉള്‍പ്പടെയുള്ള ഗംഭീര സംവിധാനങ്ങളോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. പ്രത്യേക ആപ്ലിക്കേഷനുകളുടെ ആവശ്യമില്ലാതെ തന്നെ മുഖാമുഖം ബന്ധിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ നൂതന സാങ്കേതിക സവിശേഷത തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നു, പ്രിയപ്പെട്ടവരെ തമ്മില്‍ മുമ്പത്തേക്കാള്‍ അടുപ്പിക്കുന്നു.

ജനകീയ ആപ്പുകളായ യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ വോയിസ് അസിസ്റ്റന്റ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ പിന്തുണയ്ക്കുന്നതാണ് പുതിയ മോഡല്‍. ജിയോ ടിവി, ജിയോസാവന്‍, ജിയോന്യൂസ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളും ഫോണില്‍ ലഭ്യമാക്കുന്നു. കൂടാതെ ജിയോപേയിലൂടെ എല്ലാവിധ യുപിഐ പേമെന്റുകള്‍ നടത്താനുള്ള സംവിധാനവുമുണ്ട്.

advertisement

പ്രത്യേക ജിയോചാറ്റ് സൗകര്യം ഗ്രൂപ്പ് ചാറ്റ്, വോയ്സ് സന്ദേശങ്ങള്‍, ഫോട്ടോ, വീഡിയോ പങ്കിടല്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വിവിധ ആപ്പുകള്‍ ഹോസ്റ്റുചെയ്യുന്ന ജിയോസ്റ്റോറിനൊപ്പമാണ് ജിയോഫോണ്‍ പ്രൈമ 2 ഉപഭോക്താക്കളിലെക്കെത്തുന്നത്.

മൃദുലമായ പുഷ് ബട്ടണുകളുള്ള ടക്ടൈല്‍ കീപാഡ്, മൈക്രോഫോണ്‍ ഐക്കണുള്ള ഒരു വലിയ നാവിഗേഷന്‍ കീ ഹോസ്റ്റുചെയ്യുന്നു, ഇത് ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റിലേക്ക് എളുപ്പത്തില്‍ ആക്സസ്സ് സാധ്യമാക്കുന്നു.

KaiOS ഓപ്പറേറ്റിങ് സോഫ്റ്റ് വെയറിലാണ് ജിയോഫോണ്‍ പ്രൈമ 2 4ജി പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം കോര്‍ പ്രൊസസര്‍ ഫോണിന് കൂടുതല്‍ ശക്തി നല്‍കുന്നു. 512 എംബി റാമും 4ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിനുണ്ട്. 128 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡും സപ്പോര്‍ട്ട് ചെയ്യും. 2.4 ഇഞ്ച് എല്‍സി സ്‌ക്രീനും 2000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റേത്.

advertisement

മികച്ച ഗുണനിലവാരത്തോടെ ഫോട്ടോകളും വിഡിയോകളും എടുക്കാന്‍ ഡിജിറ്റല്‍ സെല്‍ഫീ, റിയര്‍ കാമറുകളും ജിയോഫോണ്‍ പ്രൈമ 2-വിനുണ്ട്. 3.5 എംഎം ഹെഡ്‌ഫോണ്‍ജാക്കോട് കൂടിയാണ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ബ്ലൂടൂത്ത് 5.0, വൈഫൈ കണക്റ്റിവിറ്റിയും ഫോണിനുണ്ട്. ഇംഗ്ലീഷ് കൂടാതെ 22 ഇന്ത്യന്‍ ഭാഷകളെയും ഫോണ്‍ പിന്തുണയ്ക്കും.

2700 രൂപ വിലയുള്ള ജിയോഫോണ്‍ പ്രൈമ2 ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലെ പതാകവാഹക ബ്രാന്‍ഡായി നില കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ ഇത് പുതിയ അളവുകോല്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Reliance Jio: പുതിയ ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് റിലയന്‍സ് ജിയോ
Open in App
Home
Video
Impact Shorts
Web Stories