TRENDING:

ബാഗും പേഴ്സും നഷ്ടപ്പെട്ടാൽ ബേജാറാകേണ്ട; കണ്ടെത്താൻ ജിയോ ടാഗ് സഹായിക്കും

Last Updated:

സാധാരണഗതിയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള താക്കോലുകൾ, വാഹനത്തിന്‍റെ താക്കോൽ, യാത്രാ ബാഗുകൾ, വാലറ്റുകൾ എന്നിവ കണ്ടെത്താൻ ജിയോ ടാഗ് സഹായിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നഷ്ടപ്പെടുകയോ മറന്നുവെക്കുകയോ ചെയ്യുന്ന ബാഗും പേഴ്സുമൊക്കെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഉപകരണം ജിയോ പുറത്തിറക്കി. ജിയോ ടാഗ് എന്ന ഈ ഉൽപന്നത്തിന് 749 രൂപയാണ് വില. ജിയോ ഫോൺ, വൈ ഫൈ റൂട്ടർ എന്നിവയ്ക്കുശേഷമാണ് പുതിയ ഉൽപന്നവുമായി ജിയോ എത്തുന്നത്.
jio-tag
jio-tag
advertisement

നിലവിൽ വിപണിയിലുള്ള ആപ്പിൾ എയർടാഗ്, സാംസങ് സ്മാർട്ട് ടാഗ് എന്നിവയ്ക്ക് സമാനമായ ഉൽപന്നമാണ് ജിയോ ടാഗ്. എന്നാൽ ആപ്പിൾ, സാംസങ് ഉൽപന്നങ്ങളുടെയത്ര വില ജിയോ ടാഗിന് ഇല്ല.

സാധാരണഗതിയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള താക്കോലുകൾ, വാഹനത്തിന്‍റെ താക്കോൽ, യാത്രാ ബാഗുകൾ, വാലറ്റുകൾ എന്നിവ കണ്ടെത്താൻ ജിയോ ടാഗ് സഹായിക്കും. ബ്ലൂടൂത്ത് അധിഷ്ഠിതമായാണ് ജിയോ ടാഗ് പ്രവർത്തിക്കുന്നത്.

ബാഗോ പഴ്സോ നഷ്ടപ്പെട്ടാൽ ആ വിവരം ജിയോ ടാഗുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്മാർട് ഫോണിലാണ് അറിയിക്കുക. ഏറ്റവുമൊടുവിലെ ലൊക്കേഷൻ മനസിലാക്കിയാണ് വിവരം നൽകുന്നത്. വീടിനുള്ളിൽ 20 മീറ്റർ പരിധിയിലും പുറത്ത് 50 മീറ്റർ പരിധിയിലുമാണ് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുക. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ജിയോ ടാഗ് വാങ്ങാനാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ബാഗും പേഴ്സും നഷ്ടപ്പെട്ടാൽ ബേജാറാകേണ്ട; കണ്ടെത്താൻ ജിയോ ടാഗ് സഹായിക്കും
Open in App
Home
Video
Impact Shorts
Web Stories