ബിപിഎൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടിവികൾ, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കർ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റർ പോലുള്ള അനുഭവം തന്നെ നൽകുന്നു.
എൽഇഡി ടിവി വിഭാഗത്തിൽ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് റീട്ടെയിൽ. ഒരു ആഗോള നിർമ്മാണ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ യാത്രയിൽ സ്വാശ്രയത്വത്തിലേക്കും നവീകരണത്തിലേക്കും രാജ്യത്തെ നയിക്കുന്നതിൽ ഈ 'മെയ്ഡ് ഇൻ ഇന്ത്യ' ഹോം തിയറ്റർ ടിവികൾ ഭാഗമാകും.
advertisement
ഓഡിയോ ഉപകരണ വിദഗ്ധരായ ഹർമനുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ബിപിഎൽ ഹോം തിയറ്റർ ടിവി ശ്രേണി മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്നു. QLED, 4K അൾട്രാ HD ഓപ്ഷനുകൾ ലഭ്യമാണ്.