അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനിൽക്കുന്നുവെന്ന് ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ അംബാനി പരാമർശിച്ചു.
കഴിഞ്ഞ ദശകത്തിൽ, എണ്ണ, കെമിക്കൽ ബിസിനസുകൾക്കൊപ്പം ടെലികോം, റീട്ടെയ്ൽ, ഫിനാൻസ് എന്നിവ ചേർത്ത റിലയൻസ്, ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറി. 2035-ഓടെ പ്രവർത്തനങ്ങളിൽ നെറ്റ്-സീറോ കാർബൺ എമിഷൻ ലക്ഷ്യമിടുന്ന കമ്പനി ഇപ്പോൾ ഹരിത പാതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
2016-ൽ 4ജി മൊബൈൽ സേവനങ്ങളുടെ ആരംഭത്തോടെ ജിയോ ഇന്ത്യയെ ഡാറ്റ സമ്പന്നമായ രാജ്യമാക്കി മാറ്റി, എല്ലാ വീടുകളിലും താങ്ങാനാവുന്നതും 4ജി വേഗതയുമുള്ള ഇന്റർനെറ്റ് നൽകുന്നുവെന്ന് അംബാനി എടുത്തു പറഞ്ഞു.
advertisement
ഈ വർഷം, ജിയോ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി വ്യാപിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ എന്ന നിലയിൽ, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റാൻ റിലയൻസ് റീട്ടെയിൽ മികച്ച പ്രവർത്തനം നടത്തുന്നുവെന്ന് അംബാനി പറഞ്ഞു. ദൈനംദിന ഉപഭോഗ വസ്തുക്കളുടെയും ഇലക്ട്രോണിക്സ് സാധനങ്ങളുടെയും ഹോം ഡെലിവറി തുടങ്ങിയിട്ടുള്ള റീട്ടെയിൽ വിഭാഗം, ചെറുകിട പ്രാദേശിക വ്യാപാരികൾക്കും പിന്തുണ നൽകുന്നു.