ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ 2025 ജൂലൈ മാസത്തെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025 ജൂലൈ 31 വരെ കേരളത്തിൽ ജിയോയ്ക്ക് 1.31 ലക്ഷം 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) ഉപഭോക്താക്കളുണ്ട്. ഈ വിഭാഗത്തിൽ ജിയോയ്ക്ക് 79 ശതമാനത്തിന്റെ വിപണി വിഹിതമുണ്ട്. തൊട്ടു പിന്നിലുള്ള സേവന ദാതാവിന് ഈ വിഭാഗത്തിൽ ഉള്ളത് 35,500 ഉപഭോക്താക്കൾ മാത്രമാണ്. കൂടാതെ, 3.87 ലക്ഷം ഉപഭോക്താക്കൾ ജിയോഫൈബർ, യു ബി ആർ ടെക്നോളജിയിലുള്ള എയർഫൈബർ എന്നിവ വഴി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് രണ്ടും ഉൾപ്പെടെയാണ് ആകെ ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ 5 ലക്ഷം കവിഞ്ഞത്.
advertisement
കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന് ഗ്രാമങ്ങളിലും, വിദൂര പ്രദേശങ്ങളിലും ജിയോഎയർഫൈബറും ജിയോഫൈബർ സേവനങ്ങളും ഇപ്പോൾ ലഭ്യമാണ്.
ജിയോ സെറ്റ്-ടോപ്പ് ബോക്സ് നിരവധി OTT ആപ്പുകൾ, ലൈവ് ടിവി, ഗെയിമിംഗ്, ക്ലൗഡ്-ബേസ്ഡ് വെർച്വൽ ഡെസ്ക്ടോപ്പ് ആയ ജിയോ പി സി എന്നിവയ്ക്ക് ആക്‌സസ് നൽകുന്നു. ഇവയെല്ലാം ജിയോഎയർഫൈബർ, ജിയോഫൈബർ സേവനങ്ങളിലൂടെ ലഭ്യമാക്കപ്പെടുന്നു.
ഗ്രാമീണ കേരളത്തിൽ പ്രത്യേകിച്ച് ജിയോഎയർഫൈബറിന്റെ വേഗത്തിലുള്ള വളർച്ച വിശ്വസനീയമായ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള ഉയർന്ന ആവശ്യകത തെളിയിക്കുന്നു. പരമ്പരാഗത ഫൈബർ-ടു-ദ-ഹോം (FTTH) വിന്യാസങ്ങൾ പ്രയാസമുള്ളിടത്ത് വയർലെസ് ബ്രോഡ്ബാൻഡ് വഴി അവസാന മൈൽ കണക്ടിവിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതാണ് ജിയോഎയർഫൈബർ.