സിഇആര്‍ടി-ഇന്നിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒട്ടേറെ ആപ്പിള്‍ ഉത്പന്നങ്ങളിൽ സുരക്ഷാ വീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില ആപ്പിള്‍ ഉപകരണങ്ങളില്‍ അറ്റാക്കര്‍മാര്‍ക്ക് പ്രവേശനം നല്‍കുന്നത് അനുവദിക്കാനുള്ള സാധ്യതയുണ്ട്. ഇതുപ്രകാരം അറ്റാക്കര്‍മാര്‍ക്ക് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനോ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം രഹസ്യമായി പിടിച്ചെടുക്കാനോ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് ചിലപ്പോള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കുകയും നിങ്ങള്‍ക്ക് ദോഷകരമായി മാറുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങളുടെ ലൊക്കേഷന്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ കണ്ടെത്തിയാല്‍ അറ്റാക്കര്‍മാര്‍ നിങ്ങളെ ട്രാക്ക് ചെയ്യുകയും അത് നിങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്‌തേക്കാം.
advertisement
സുരക്ഷാ വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ പട്ടിക സിഇആര്‍ടി-ഇന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ചില ഐഫോണ്‍ മോഡലുകളും ഉള്‍പ്പെടുന്നു. ഐഒഎസ് 17.7, ഐഒഎസ് 18 എന്നിവയ്ക്ക് മുമ്പുള്ള ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 എന്നിവ സുരക്ഷാ വീഴ്ചയുണ്ടാകാന്‍ ഇടയുള്ളവയില്‍ ഉള്‍പ്പെടുന്നു.
ഇതിന് പുറമെ മാക്, ആപ്പിള്‍ ടിവി, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയും ഉയര്‍ന്ന സുരക്ഷാ വീഴ്ച ഉണ്ടാകാനിടയുള്ള ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഐഫോണ്‍ 16ന് ഈ ഭീഷണിയില്ലെന്നും സിഇആര്‍ടി-ഇന്‍ ചൂണ്ടിക്കാട്ടി.
ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് അറ്റാക്കര്‍മാര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയാക്കും. ഇത് മൂലം ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഇടയാക്കും. അതുവഴി സേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള(ഡിഒഎസ്) സാധ്യതയുമുണ്ട്. ലക്ഷ്യമിട്ട ഉപകരണങ്ങളില്‍ സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപകരണങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?
ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയ ഉടന്‍ തന്നെയാണ് സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. ഇത് ആപ്പിള്‍ ഉപയോക്തക്കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ ചെയ്താല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെന്ന് സിഇആര്‍ടി-ഇന്‍ വ്യക്തമാക്കുന്നു.
ഇതിന് ആദ്യമായി ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ഐഫോണിന് പുറമെ ടിവിഒഎസും (18 ന് മുമ്പുള്ളത്) വാച്ച്ഒഎസും (11ന് മുമ്പുള്ള വേര്‍ഷനുകള്‍) വിഷന്‍ഒഎസും (2ന് മുമ്പുള്ള വേര്‍ഷനുകള്‍ ) എന്നിവയാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഇതിന് പുറമെ സെര്‍ച്ചിന്‍ എഞ്ചിന്‍ സഫാരിയും അപ്‌ഡേറ്റ് ചെയ്യണം. 18ന് മുമ്പുള്ള വേര്‍ഷനുകളെല്ലാം അപ്‌ഡേറ്റ് ചെയ്യണം. എക്‌സ്‌കോഡ് വേര്‍ഷനുകളും അപ്‌ഡേറ്റ് ചെയ്യണം.
ഇതിന് പുറമേ പാസ്സ്‌വേർഡോ, ടു ഫാക്ടര്‍ ഒതന്റിക്കേഷനോ ഉപയോഗിച്ച് ഉപകരണങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണം. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേഡുകള്‍ ഒട്ടേറെപ്പേരുമായി പങ്കുവയ്ക്കാതിരിക്കുക.