മനോജ് ഭാർഗവ പുതിയ സിഇഒയായി ചുമതലയേൽക്കുമെന്നും അറീന ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. കമ്പനി പ്രസിദ്ധീകരിക്കുന്ന ചില ലേഖനങ്ങൾ വ്യാജ പേരുകളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫ്യൂചറിസം ( Futurism) ആണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ എഐ ഉപയോഗിച്ചു നിർമ്മിച്ച വ്യാജ പ്രൊഫൈലുകൾ എല്ലാം അറീന ഗ്രൂപ്പ് അവരുടെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു.
മൂന്ന് വർഷത്തോളം കമ്പനിയുടെ സിഇഒയായി തുടർന്ന ലെവിൻഷനെ പുറത്താക്കിയതിന്റെ കാരണം അറീന ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എഐ ഉപയോഗിക്കുന്നു എന്ന ആരോപണം മുൻപ് അറീന ഗ്രൂപ്പ് തള്ളിയിരുന്നു. കൂടാതെ നിലവിൽ പരിശോധനയിൽ ഉള്ള ലേഖനങ്ങൾ അഡ്വൺ (AdVon commerce ) കൊമേഴ്സ് എന്ന പരസ്യ കമ്പനിയിൽ നിന്നും വാങ്ങിയതാണെന്നായിരുന്നു അറീന പറഞ്ഞത്.
advertisement
ലെവിൻഷനെ കൂടാതെ കമ്പനിയുടെ ഓപ്പറേഷൻ പ്രസിഡന്റ് ആയിരുന്ന ആൻഡ്രൂ ക്രാഫ്റ്റിനെയും, മീഡിയ പ്രസിഡന്റ് റോബ് ബാരട്ടിനേയും, കോർപറേറ്റ് കൗൺസിൽ ആയ ജൂലി ഫെൻസ്റ്ററിനെയും അറീന കഴിഞ്ഞാഴ്ച പുറത്താക്കിയിരുന്നു.