TRENDING:

ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെ സ്റ്റീവ് ജോബ്സ്-ജോ റോഗൻ അഭിമുഖം; കയ്യടിച്ച് കേൾവിക്കാർ

Last Updated:

യഥാർത്ഥത്തിൽ ജോ റോഗൻ അഭിമുഖം നടത്തിയത് സ്റ്റീവ് ജോബ്‌സിനെയാണെന്ന് തോന്നുന്ന തരത്തിലാണ് പോഡ്കാസ്റ്റ് എന്നാണ് കേൾവിക്കാരിൽ ഭൂരിഭാ​ഗം പേരുടെയും പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ (Artificial Intelligence) സഹായത്തോടെ നിർമിച്ച സ്റ്റീവ് ജോബ്സിന്റെയും ജോ റോഗന്റെയും പോഡ്കാസ്റ്റ് അഭിമുഖം വൈറലാകുന്നു. യഥാർത്ഥത്തിൽ ജോ റോഗൻ അഭിമുഖം നടത്തിയത് സ്റ്റീവ് ജോബ്‌സിനെയാണെന്ന് തോന്നുന്ന തരത്തിലാണ് പോഡ്കാസ്റ്റ് എന്നാണ് കേൾവിക്കാരിൽ ഭൂരിഭാ​ഗം പേരുടെയും പ്രതികരണം. https://podcast.ai/ എന്ന വെബ്സൈറ്റിലാണ് പോഡ്കാസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
advertisement

ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെ എല്ലാ ആഴ്‌ചയും ഇത്തരത്തിലുള്ള പോഡ്‌കാസ്റ്റ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു, ശ്രോതാക്കൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട വിഷയങ്ങളും അതിഥികളുടെ പേരും നിർദേശിക്കാം. "നിങ്ങൾക്ക് ആർട്ടിഫിഷ്യൻ ഇന്റലിജൻസിൽ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട വിഷയങ്ങൾ പുതിയ രീതിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കുള്ള പോഡ്‌കാസ്റ്റ് ആണ്", വെബ്‌സൈറ്റ് അറിയിച്ചു.

"ഞങ്ങളുടെ സ്പീച്ച് മോഡലിൽ സ്റ്റീവ് ജോബ്സിന്റെ ശബ്ദം 4 മണിക്കൂറിൽ താഴെ സമയം കൊണ്ട് ക്ലോൺ ചെയ്തു. അതു പിന്നീട് ഒരു മണിക്കൂർ ആയി കുറച്ചു. താമസിയാതെ ആർക്കും സ്വന്തം ശബ്ദം ഇത്തരത്തിൽ സൃഷ്ടിക്കാൻ സാധിക്കും," പോഡ്കാസ്റ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ മഹ്മൂദ് ഫെൽഫെൽ പറഞ്ഞു.

advertisement

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനമായ ഡാൽ-ഇ (DALL-E) ഇനി മുതൽ എല്ലാവർക്കും ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇനി അധികം കാത്തിരിക്കാതെ തന്നെ എല്ലാവർക്കും ഉടനടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനം ലഭ്യമാക്കി തുടങ്ങിയതായി ഉടമകളായ ഓപ്പൺഎഐ അറിയിച്ചു. ടെക്സ്റ്റിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനമാണിത്. ബീറ്റാ പതിപ്പിൽ തന്നെ ഈ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റർ തുടരുമെന്നാണ് വിവരം. കാത്തിരിപ്പ് കാലയളവുള്ള രീതിയിൽ ബാധകമായ അതേ നിരക്ക് തന്നെയായിരിക്കും ഈ സേവനം ഉപയോഗിക്കാൻ നൽകേണ്ടി വരിക. ആദ്യമായി ഉപയോഗിക്കുന്നവർക്ക് നിശ്ചിത തുകയുടെ ക്രെഡിറ്റ് ലഭിക്കുകയും ചെയ്യും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡാൽ-ഇ ബീറ്റാ പതിപ്പിൻ്റെ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കിയെന്നും ആളുകൾക്ക് സൈൻ അപ്പ് ചെയ്ത് ഉടൻ തന്നെ സേവനം ഉപയോഗിച്ച് തുടങ്ങാമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം നിലവിൽ 15 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവർ ഓരോ ദിവസവും ഇരുപത് ലക്ഷത്തോളം ചിത്രങ്ങൾ ഇതുപയോഗിച്ച് സൃഷ്ടിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഡാൽ-ഇ പോലെ സങ്കീർണ്ണമായ ഒരു സംവിധാനം ഉപയോഗപ്പെടുത്താനും ദുരുപയോഗം ചെയ്യാനുമുള്ള വഴികൾ മനസ്സിലാക്കിക്കൊണ്ടു തന്നെ അതിൻ്റെ ഉപയോഗം വ്യാപകമാക്കുന്നതിന് ഐറ്ററേറ്റീവ് ഡിപ്ലോയ്മെൻ്റ് രീതിയാണ് സഹായകരമായതെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ മുതലാണ് ഡാൽ-ഇ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്. ആദ്യഘട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട 200 കലാകാരന്മാർക്കും ഗവേഷകർക്കുമാണ് പ്രോഗ്രാമിൻ്റെ പ്രിവ്യൂ ലഭ്യമായത്. ജൂലൈയിലാണ് ഉൽപ്പന്നത്തിൻ്റെ ബീറ്റാ പതിപ്പ് ലഭ്യമായത്. അതിൻ്റെ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെ സ്റ്റീവ് ജോബ്സ്-ജോ റോഗൻ അഭിമുഖം; കയ്യടിച്ച് കേൾവിക്കാർ
Open in App
Home
Video
Impact Shorts
Web Stories