റിലയൻസ് ജിയോ, ഭാരതി എയർടെൽ ഉൾപ്പെടെയുള്ള ടെലകോം കമ്പനികളുമായുള്ള മത്സരത്തിന്‍റെ ഭാഗമായാണ് ബി എസ് എൻ എൽ പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. പുതിയതായി ആകെ രണ്ട് പ്ലാനുകളാണ് ബി എസ് എൻ എൽ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് 96 രൂപയുടെ പ്ലാനാണ് ഒന്നാമത്തേത്. 236 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്ലാൻ നൽകുന്നതാണ് രണ്ടാമത്തേത്.
എന്നാൽ, ഈ ഡാറ്റ റീചാർജുകൾ ഒന്നും വിളിക്കാനുള്ള സൗകര്യം കൂടി ഉപഭോക്താവിന് നൽകുന്നില്ല. വിളിക്കാനുള്ള സൗകര്യം വേണമെങ്കിൽ പ്രത്യേകമായി റീ ചാർജ് ചെയ്യേണ്ടതാണ്.
advertisement
96 രൂപയുടെ പ്ലാനും 236 രൂപയുടെ പ്ലാനും ദിവസേന 4ജിയുടെ 10 ജിബി നൽകും. രണ്ട് പ്ലാനുകളുടെയും കാലാവധിയിൽ മാത്രമാണ് പൈസ മാറുന്നതിന് അനുസരിച്ച് വ്യത്യാസം വരുന്നത്. 96 രൂപയുടെ പ്ലാൻ എടുക്കുന്നവർക്ക് 28 ദിവസത്തേക്ക് 10 ജിബി വെച്ച് 280 ജിബി വരെ ഒരു മാസം ഉപയോഗിക്കാൻ കഴിയും.
236 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നവർക്ക് 84 ദിവസത്തേക്കാണ് 10ജിബി 4ജി ഡാറ്റ ലഭിക്കുക. നിശ്ചിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. അതേസമയം, ഈ പ്ലാനുകൾക്കൊപ്പം കോൾ, എസ് എം എസ് സൗകര്യങ്ങൾ ലഭിക്കുന്നതല്ല.