ഫുഡ് ഡെലിവറി ആപ്പുകളിലെ ഓഫറുകൾ ഇല്ലാതായേക്കും; ഡിസ്കൗണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റസ്റ്റോറന്‍റ് അതോറിറ്റി കത്തയച്ചു

Last Updated:

കൈയും കണക്കുമില്ലാതെ ഫുഡ് ഡെലിവറി ആപ്പുകൾ ഡിസ്കൗണ്ടുകൾ നൽകുന്നതിൽ റസ്റ്റോറന്‍റ് നടത്തുന്നവർ വലിയ തോതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതായും കത്തിൽ പറയുന്നു.

ഫുഡ് ഡെലിവറി ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനു മുമ്പ് ആദ്യം നമ്മൾ നോക്കുന്നത് ഡിസ്കൗണ്ട് എത്രയുണ്ടെന്നാണ്. ഫുഡ് ഡെലിവറി ആപ്പുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഏറ്റവും മികച്ച ഡിസ്കൗണ്ട് ആണ് ഭക്ഷണം ഓർഡർ ചെയ്യുന്നവരും അന്വേഷിക്കുന്നത്. എന്നാൽ, ഇതിനിടയിൽ നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ ആർ എ ഐ) ഫുഡ് ഡെലിവറി ആപ്പുകൾക്ക് അയച്ച് കത്താണ് ശ്രദ്ധാകേന്ദ്രമാകുന്നത്.
അമിതമായ ഡിസ്കൗണ്ടുകൾ നൽകുന്നതിൽ നിന്ന് ഫുഡ് ഡെലിവറി ആപ്പുകൾ അകലം പാലിക്കണമെന്നാണ് എൻ ആർ എ ഐയുടെ ആവശ്യം. സ്വിഗി, സൊമാറ്റോ, ഊബർ ഈറ്റ്സ്, ഫുഡ് പാണ്ട എന്നിവർക്ക് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കാണിച്ച് തിങ്കളാഴ്ചയാണ് എൻ ആർ എ ഐ കത്തയച്ചത്.
കൈയും കണക്കുമില്ലാതെ ഫുഡ് ഡെലിവറി ആപ്പുകൾ ഡിസ്കൗണ്ടുകൾ നൽകുന്നതിൽ റസ്റ്റോറന്‍റ് നടത്തുന്നവർ വലിയ തോതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതായും കത്തിൽ പറയുന്നു.
advertisement
"ഡിസ്കൗണ്ട് എന്നു പറയുന്നത് ചില അവസരങ്ങളിൽ മാത്രം നൽകേണ്ട ഒരു വിശേഷാനുകൂല്യമാണ്. എന്നിരുന്നാലും, നിലവിലെ പരിതസ്ഥിതിയിൽ 30 മുതൽ 70 ശതമാനം വരെയുള്ള ഡിസ്കൗണ്ട് ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളിൽ 365 ദിവസവും ഉണ്ട്." - വർഷം മുഴുവൻ ഡിസ്കൗണ്ട് നൽകുന്നതിനെ വിമർശിച്ചുള്ള കത്തിൽ എൻ ആർ എ ഐ പറഞ്ഞു.
അതേസമയം, ചില വലിയ ഫുഡ് ഡെലിവറി ആപ്പുകൾ സ്വന്തമായി കിച്ചണുകൾ തുടങ്ങുകയും അവരുടേതായ ബ്രാൻഡ് ഉൽപന്നങ്ങൾ തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ്, മറ്റുള്ള റസ്റ്റോറന്‍റുകളെ വെച്ച് ഒട്ടും സുഖകരമല്ലാത്ത ഡിസ്കൗണ്ട് കളികൾ നടത്തുന്നതെന്നും കത്തിൽ എൻ ആ‍ എ ഐ കുറ്റപ്പെടുത്തുന്നു.
advertisement
ഫുഡ് ഡെലിവറി ആപ്പുകൾ വലിയ ഡിസ്കൗണ്ടുകൾ നൽകുന്നത് തുടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ രാജ്യത്താകമാനം നിരവധി റസ്റ്റോറന്‍റുകളാണ് ഇത്തരത്തിലുള്ള ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്തതെന്ന് എൻ ആർ എ ഐ മുംബൈ ചാപ്റ്റർ തലവൻ അനുരാഗ് കട്രിയാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഫുഡ് ഡെലിവറി ആപ്പുകളിലെ ഓഫറുകൾ ഇല്ലാതായേക്കും; ഡിസ്കൗണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റസ്റ്റോറന്‍റ് അതോറിറ്റി കത്തയച്ചു
Next Article
advertisement
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
  • കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ദേവനന്ദ കടുത്ത അമർഷം പ്രകടിപ്പിച്ചു.

  • കുട്ടികൾക്ക് കൂടുതൽ അവസരം നൽകണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ പറഞ്ഞു.

  • അവാർഡ് നൽകാതെ ഇരുന്നത് കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് ദേവനന്ദ അഭിപ്രായപ്പെട്ടു.

View All
advertisement