''ഇന്ത്യ പെട്രോള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയുമാണ് ! ഞങ്ങള്‍ സെക്കന്‍ഡില്‍ പരമാവധി 4 സ്‌കൂട്ടറുകള്‍ വീതം 600 കോടിയിലധികം വിലമതിക്കുന്ന സ്‌കൂട്ടറുകള്‍ ഒരു ദിവസം വിറ്റു! ഇന്ന് അര്‍ദ്ധരാത്രിയോടെ ഈ ഓഫര്‍ അവസാനിക്കും. അതിനാല്‍ ഈ വിലയില്‍ തന്നെ നിങ്ങളുടെ സ്‌കൂട്ടറുകള്‍ ഉറപ്പാക്കൂ, ഒലാ ആപ്പ് വഴി സ്വന്തമാക്കൂ...' ഒലാ സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഒലാ എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകള്‍ വാങ്ങാനുള്ള അവസാന ദിവസമാണ് ഇന്ന്. റിസര്‍വ് ചെയ്തവര്‍ക്ക് ഇന്ന് അര്‍ദ്ധരാത്രിവരെയാണ് സ്‌കൂട്ടര്‍ സ്വന്തമാക്കാനുള്ള സമയം. അര്‍ദ്ധരാത്രിവരെ ബുക്കിംഗ് തുടരും. ഒലാ ആപ്പ് വഴി മാത്രമേ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ സാധിക്കുകയൊള്ളൂ.ഒലാ എസ് 1 സ്‌കൂട്ടറുകള്‍ക്ക് 2,999 രൂപ മുതലും ഒലാ എസ് 1 പ്രോ യ്ക്ക് 3,199 രൂപ മുതലുമാണ് ഇഎംഐകള്‍ ആരംഭിക്കുന്നത്. മുന്‍കൂര്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ തന്നെ ഓര്‍ഡര്‍ എത്തിക്കുന്ന മാസം (മോഡല്‍-വേരിയന്റ്-പിന്‍ കോഡ് കോമ്പിനേഷന്‍) നിങ്ങളെ അറിയിക്കും.
advertisement
ഒലാ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്ന് ഒലാ സ്‌കൂട്ടര്‍ അയയ്ക്കുന്ന സമയും ഡെലിവറി തീയതിയും കൃത്യമായി ഉപഭോക്താവിനെ അറിയിക്കുമെന്നും കന്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രണ്ട് വകഭേദങ്ങള്‍ അവതരിപ്പിച്ചത്. ഒലാ എസ് 1, ഒലാ എസ് 1 പ്രോ എന്നിവ യഥാക്രമം 99,999, 1,29,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്.
പെട്രോള്‍ വില വര്‍ധനവിനിടയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവ് ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. അതുതന്നെയാണ് ഇത്തരത്തില്‍ വലിയ തോതില്‍ ആളുകള്‍ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാനുള്ള പ്രധാന കാരണവും. ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ വരെ ഓടുന്ന മണിക്കൂറില്‍ 115 കിലോമീറ്റര്‍ കൂടിയ വേഗത ലഭിക്കുന്ന എസ് 1 പ്രോ മോഡലിന് ഇതിനോടകം തന്നെ നിരവധി ആരാധകരാണുള്ളത്.