TRENDING:

ICICI ബാങ്ക് വായ്പാ തട്ടിപ്പ്: വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം

Last Updated:

2019-2011 കാലഘട്ടത്തിൽ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുംക്രമരഹിതമായി വായ്പ അനുവദിച്ചതായും സിബിഐ പറഞ്ഞിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ.സി.ഐ.സി.ഐ. – വീഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പി.കെ. ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ധൂതിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ജാമ്യത്തുകയായ ഒരു ലക്ഷം രൂപ അടക്കാനും കോടതി നിർ​ദേശിച്ചു.
advertisement

സുപ്രീം കോടതിയെ സമീപിക്കുന്നതിനായി, ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും ഹൈക്കോടതി തള്ളി. കേസിലെ മറ്റ് രണ്ട് പ്രതികളായ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ച ബെഞ്ചിന്റെ മുൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി. ജനുവരി 10ന് ഇതേ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇതേത്തുടർന്ന് ധൂത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2022 ഡിസംബർ 23 നാണ് കേസിൽ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായത്.

advertisement

അന്വേഷണവുമായി സഹകരിക്കുന്നതിനാൽ വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണു​ഗോപാൽ ധൂതിന്റെ അറസ്റ്റ് അനാവശ്യമാണെന്ന് അഭിഭാഷകൻ ബോംബെ ഹൈക്കോടതിയിൽ വാദിച്ചു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ധൂത് ശ്രമിക്കുന്നതെന്ന് സിബിഐയും വാദമുയർത്തി.

Also read: കേന്ദ്ര ബജറ്റ് 2023: ഇടത്തരക്കാർക്ക് അനുകൂലമായ നികുതി പരിഷ്കാരങ്ങൾ ഉണ്ടാകുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ധൂത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് ധൂത് ഹൈക്കോടതിയെ സമീപിച്ചത്. ഏകപക്ഷീയമായും നിയമവിരുദ്ധമായും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് സിബിഐ തന്നെ അറസ്റ്റ് ചെയ്തതനെന്നും ധൂത് തന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞു. ഇത് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 41 (എ) യുടെ കടുത്ത ലംഘനമാണെന്നും ധൂത് പറഞ്ഞു.

advertisement

സിബിഐ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ധൂത് ഹൈക്കോടതിയെ സമീപിച്ചത്.

വീഡിയോകോൺ ഐസിഐസിഐ ബാങ്ക് ഗ്രൂപ്പിന് അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്. 2012 ലാണ് വീഡിയോകോൺ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കിൽ നിന്ന് 3,250 കോടി രൂപ അനുവദിച്ചത്. വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂതും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെയും പ്രതി ചേർത്താണ് സിബിഐ കേസെടുത്തത്. 2019-2011 കാലഘട്ടത്തിൽ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുംക്രമരഹിതമായി വായ്പ അനുവദിച്ചതായും സിബിഐ പറഞ്ഞിരുന്നു. ഐസിഐസിഐ ബാങ്ക് പോളിസികൾക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു ലോണുകൾ നൽകിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദ കൊച്ചാർ. ലോൺ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദ കൊച്ചാർ ഭാഗമായിരുന്നു.

advertisement

Summary: Venugopal Dhoot of Videocon granted interim bail in case pertaining to loan fraud case

മലയാളം വാർത്തകൾ/ വാർത്ത/Money/
ICICI ബാങ്ക് വായ്പാ തട്ടിപ്പ്: വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം
Open in App
Home
Video
Impact Shorts
Web Stories