TRENDING:

വാട്സാപ്പ് ചാനല്‍ ആർക്കൊക്കെ കിട്ടി? എങ്ങനെ ഉപയോഗിക്കാം?

Last Updated:

എന്താണ് വാട്സപ്പ് ചാനൽ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്സപ്പിൽ ചാനൽ തുടങ്ങി. എന്നാൽ എന്താണ് ഈ വാട്സപ്പ് ചാനൽ? ഇതെങ്ങനെ ഉപയോഗിക്കാനാകും? എന്താണിതിന്റെ സവിശേഷത? ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആദ്യം എന്താണ് വാട്സപ്പ് ചാനൽ എന്നു നോക്കാം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എന്താണ് വാട്സപ്പ് ചാനൽ?

മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനൽ. നിങ്ങൾക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രധാനം എന്ന് കരുതുന്ന ആളുകളിൽ നിന്നും അതുമല്ലെങ്കിൽ ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളിൽ ലഭിക്കും. ഉദാഹരണമായി, നിങ്ങൾ ഒരു മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അദേഹത്തിന്റെ ലൈഫ് അപ്ഡേറ്റുകളോ സിനിമാ അപ്ഡേറ്റുകളോ ലഭിക്കാൻ മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കിൽ ഇനി അത് വേണ്ടാ മോഹൻലാലിന്റെ വാട്സപ്പ് ചാനലിൽ ജോയിൻ ചെയാതാൽ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്ഡേറ്റുകളും ലഭിക്കും.

advertisement

WhatsApp ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വേറിട്ട് അപ്‌ഡേറ്റുകൾ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ​ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.

advertisement

വാട്സാപ്പ് ചാനല്‍ ആർക്കൊക്കെ കിട്ടി?

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രമേ ആഗോളതലത്തിൽ, ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകുകയുള്ളു. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫിൽട്ടർ ചെയ്യുപ്പെടുന്ന ചാനലുകൾ നിങ്ങൾക്ക് സ്വയം കണ്ടെത്താം അല്ലെങ്കിൽ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകൾക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.

ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങൾ, സ്‌പോർട്‌സ് ടീമുകൾ, കലാകാരന്മാർ, ചിന്തകർ, നേതാക്കൾ, ഓർഗനൈസേഷനുകൾ എന്നിവ ഇതിനകം തന്നെ വാട്ട്‌സ്ആപ്പിൽ എത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദിൽജിത് ദോസഞ്ച്, അക്ഷയ് കുമാർ, വിജയ് ദേവേരകൊണ്ട, നേഹ കക്കർ എന്നിവരെയും. മാർക്ക് സക്കർബർഗിനെ വാട്ട്സാപ്പിൽ ഫോളോ ചെയ്‌താൽ അദ്ദേഹം ഫേസ്‌ബുക്ക് , വാട്ട്‌സ്ആപ്പ് ഉൽപ്പന്നങ്ങളുടെ അപ്‌ഡേറ്റുകൾ അവിടെ പങ്കിടുന്നത് കാണാം.

advertisement

Also read-വാട്സാപ്പ് ചാനലുമായി മമ്മൂട്ടിയും മോഹന്‍ലാലും; താരങ്ങളുടെ അറിയിപ്പുകള്‍ ഇനി നേരിട്ട് ആരാധകരെ തേടിയെത്തും

സ്വകാര്യതയെ ഇല്ലാതാക്കുമോ? 

ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല. ആരെ ഫോളോ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്, അത് സ്വകാര്യവുമാണ്. കൂടാതെ, ചാനൽ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.

advertisement

ഇമോജികൾ ഉപയോഗിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റുകളോട് പ്രതികരിക്കാനും മൊത്തം വന്നിട്ടുള്ള പ്രതികരണങ്ങളുടെ എണ്ണം കാണാനും കഴിയും. നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവർ കാണില്ല. ചാനലിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്‌ഡേറ്റുകൾ കൈമാറാനും കഴിയും, അതു വഴി കൂടുതൽ ആളുകൾക്ക് ചാനൽ കണ്ടെത്താനാകും. നിങ്ങൾക്ക് ഒരു ചാനൽ ഫോളോ ചെയ്യുന്നത് നിർത്തണമെങ്കിൽ, ഏത് സമയത്തും നിങ്ങൾക്ക് എളുപ്പത്തിൽ മ്യൂട്ട് ചെയ്യുകയോ അൺസബ്‌സ്‌ക്രൈബു ചെയ്യുകയോ ചെയ്യാം.

എങ്ങനെ ഉപയോഗിക്കാം?

Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും. ഒരു ചാനൽ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങൾക്ക് ചാനലിന്റെ പേരിൽ ടാപ്പു ചെയ്യാനും കഴിയും.

വാട്സപ്പ് ചാനൽ തുടങ്ങുന്നത് എങ്ങനെ ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങളുടെ നിലവിലുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. അവിടെ നിങ്ങൾ അഡ്മിൻ ആയിരിക്കും. അഡ്മിന് തന്റെ പോസ്റ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.ചാനലിൽ മെസേജുകൾ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസിൽ അപ്‌ഡേറ്റുകൾ കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാർക്ക് അവരുടെ ചാനലുകളിൽ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതും ഫോർവേർഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനൽ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
വാട്സാപ്പ് ചാനല്‍ ആർക്കൊക്കെ കിട്ടി? എങ്ങനെ ഉപയോഗിക്കാം?
Open in App
Home
Video
Impact Shorts
Web Stories