TRENDING:

Wiper Malware | എന്താണ് വൈപ്പർ മാൽവെയർ? യുക്രെയ്‌നെതിരെ സൈബർ ആക്രമണത്തിന് റഷ്യ വൈപ്പർ ആയുധമാക്കുമോ?

Last Updated:

എന്താണ് വൈപ്പർ മാൽവെയർ? ഇത് എങ്ങനെയാണ് പേഴ്സണൽ കമ്പ്യൂട്ടറുകളെ ആക്രമിക്കുക?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റഷ്യ (Russia) വ്യാഴാഴ്ച മുതൽ യുക്രെയ്‌നിൽ (Ukraine) സൈനിക ആക്രമണം ആരംഭിച്ചു. സൈബർ യുദ്ധവും ഉടൻ ആരംഭിച്ചേക്കാമെന്നാണ് സൂചനകൾ. രാജ്യത്തെ തളർത്താൻ കഴിയുന്ന തരത്തിൽ യുക്രേനിയൻ സർക്കാർ വെബ്‌സൈറ്റുകൾക്കും ബാങ്കിംഗ് സ്ഥാപനങ്ങൾക്കെതിരെയുമുള്ള റഷ്യൻ സൈബർ ആക്രമണങ്ങൾ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു സിസ്റ്റത്തിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റകളും നശിപ്പിക്കാനും അത് വീണ്ടെടുക്കാൻ കഴിയാത്ത വിധം തുടച്ചു നീക്കാനും കഴിവുള്ള വൈപ്പർ മാൽവെയറിന്റെ (Wiper Malware) ഉപയോഗമാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

യുക്രെയ്‌നിന്റെ സൈബർ ഉറവിടങ്ങളെ ആക്രമിക്കുന്നതിനായി രണ്ട് മാസം മുമ്പ് ചില ഹാക്കിംഗ് ടൂളുകൾ റഷ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഈ മാൽവെയറുകൾക്കെതിരെ ശക്തമായ പ്രത്യാക്രമണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് കുറച്ച് സമയമെടുക്കും എന്ന കാര്യം തീർച്ചയാണ്.

എന്താണ് വൈപ്പർ മാൽവെയർ? ഇത് എങ്ങനെയാണ് പേഴ്സണൽ കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത് എന്ന് നോക്കാം.

എന്താണ് വൈപ്പർ മാൽവെയർ?

പേര് സൂചിപ്പിക്കുന്നത് പോലെ, വൈപ്പർ മാൽവെയറിന് ഏത് സിസ്റ്റത്തിൽ നിന്നും എല്ലാത്തരം ഡാറ്റകളും മായ്‌ക്കാൻ കഴിയും. ഈ മാൽവെയറിന്റെ ഏറ്റവും ദോഷകരമായ വശം നഷ്ടപ്പെടുന്ന ഡാറ്റകൾ പിന്നീട് വീണ്ടെടുക്കാൻ കഴിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ വൈപ്പർ ആക്രമണത്തിൽ നഷ്ടപ്പെടുന്ന വിവരങ്ങൾ പിന്നീട് തിരിച്ച് കിട്ടില്ല. പൊതുജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റ് മാൽവെയറുകളെപ്പോലെ പണം തട്ടിയെടുക്കലും മറ്റുമല്ല ഈ മാൽവെയറിന്റെ ലക്ഷ്യം. വൈപ്പർ ആക്രമണത്തിന് പിന്നിലെ ഒരേയൊരു ലക്ഷ്യം സംശയാസ്പദമായ മുഴുവൻ സിസ്റ്റങ്ങളും നശിപ്പിക്കുക എന്നതാണ്. അതിനാൽ, യുദ്ധസമാനമായ സാഹചര്യത്തിൽ, ആക്രമിക്കുന്ന രാജ്യങ്ങൾക്ക് വൈപ്പറുകൾ വളരെ ഉപയോഗപ്രദമാണ്.

advertisement

വൈപ്പർ മാൽവെയർ എങ്ങനെയാണ് പിസികളെ ആക്രമിക്കുന്നത്?

വൈപ്പർ മാൽവെയർ ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം തെളിവുകൾ നശിപ്പിക്കുക എന്നതാണ്. നിലവിലെ യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ റഷ്യ യുക്രെയ്നെതിരെ വൈപ്പർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നിരീക്ഷർ വിലയിരുത്തുന്നു. വൈപ്പർ സിസ്റ്റത്തിന്റെ റിക്കവറി ടൂളുകളെ വരെ ആക്രമിക്കാൻ ശക്തിയുള്ളതാണ്. ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം.

വൈപ്പർ പോലെ അപകടകാരിയായ മാൽവെയറുകൾ ആളുകൾക്ക് സംഭവിക്കുന്ന ചില പിഴവുകൾ മൂലമോ സൈബർ ശുചിത്വമില്ലായ്മ കാരണമോ സിസ്റ്റത്തിലേക്ക് തുളച്ചു കയറാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംശയാസ്പദമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഐടി അഡ്മിനിസ്‌ട്രേറ്റർമാർ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും വേണം.

advertisement

മാൽവെയർ ആക്രമണം തടയാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ

സിസ്റ്റത്തെ സംബന്ധിച്ച എല്ലാത്തരം അപകടങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട നിർണായകമായ കാര്യം എല്ലാ വിലപ്പെട്ട രേഖകളും ബാക്കപ്പ് ആയി സൂക്ഷിക്കുക എന്നതാണ്. അതിനാൽ ഒരു വൈപ്പർ മാൽവെയർ നിങ്ങളുടെ പ്രധാന സിസ്റ്റത്തെ ആക്രമിക്കുന്ന സമയം നിങ്ങൾക്ക് അത്തരം വിലപ്പെട്ട രേഖകൾ നഷ്‌ടപ്പെടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫയർവാൾ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക. അതുവഴി നെറ്റ്‌വർക്കിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താനാകും. ഡാറ്റ വീണ്ടെടുക്കാൻ സാധിക്കാതെ വരുന്നത് പല ബിസിനസ്സുകളെയും ഗൗരവമായി ബാധിച്ചേക്കാം. അതിനാൽ ഇത്തരം സ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം. വലിയ അപകടങ്ങൾ ഒഴിവാക്കാൻ പതിവായി സിസ്റ്റം നിരീക്ഷിച്ച് കൊണ്ടിരിക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Wiper Malware | എന്താണ് വൈപ്പർ മാൽവെയർ? യുക്രെയ്‌നെതിരെ സൈബർ ആക്രമണത്തിന് റഷ്യ വൈപ്പർ ആയുധമാക്കുമോ?
Open in App
Home
Video
Impact Shorts
Web Stories