ആഗോളതലത്തില്‍ വാട്ട്‌സ്ആപ്പിന് 200 കോടി സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഗ്രൂപ്പ് മെസേജില്‍ സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഈ മാസം ആദ്യം വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഈ സൗകര്യം ഇതിനോടകം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചു.
ALSO READ: സൈബർ കേസുകളിലെ പ്രമുഖ അഭിഭാഷകനും ഓൺലൈൻ തട്ടിപ്പിനിരയായി; നഷ്ടമായത് ഒരു കോടി രൂപ
വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകും. ആരാണ് നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്തത്, എപ്പോഴാണ് ഗ്രൂപ്പ് സൃഷ്ടിച്ചത്, ആരാണ് ഗ്രൂപ്പ് നിര്‍മിച്ചത് തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ ലഭ്യമാകും. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും.
advertisement
ഐപാഡില്‍ 'കമ്മ്യൂണിറ്റി ടാബ്' എന്ന പുതിയ ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ടുണ്ട്. ആപ്പില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചറും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.