ഐഒഎസില്‍ ചാറ്റ് ബാക്കപ്പുകള്‍ ഐ-ക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും സമാനമായ രീതിയിലാകും സ്റ്റോര്‍ ചെയ്യപ്പെടുക എന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കൾക്ക് ഇതിനെ സംബന്ധിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ വാട്സ്ആപ്പ് നൽകും. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ വാട്സ്ആപ്പ് ഹെൽപ്പ് സെന്ററിൽ ലഭ്യമാണ്, ഈ മാറ്റം ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും എന്ന് ഇവിടെ വിശദമാക്കിയിട്ടുണ്ട്.
സ്റ്റോറേജ് ലിമിറ്റ് ആയാൽ ചാറ്റുകളും മീഡിയകളും റിമൂവ് ചെയ്തോ ഗൂഗിൾ വൺ പ്ലാനിൽ നിന്നും പണമടച്ച് സ്റ്റോറേജ് വാങ്ങിയോ ഉപയോഗിക്കാൻ കഴിയും. പ്രതിമാസം 1.99 ഡോളർ അടയ്‌ക്കേണ്ട 100 ജി ബി സ്റ്റോറേജ് പ്ലാൻ ആണ് നിലവിലുള്ള ഏറ്റവും ബേസിക് പ്ലാൻ. ഗൂഗിൾ വർക്‌സ്പേസ് സബ്സ്ക്രിപ്‌ഷൻ ഉപയോഗിക്കുന്ന ബിസ്സിനസ്സ് സ്ഥാപനങ്ങൾക്കോ സ്കൂളുകൾക്കോ ഈ സ്റ്റോറേജ് ലിമിറ്റ് ഇപ്പോൾ ബാധകമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഡേറ്റാ ബാക്കപ്പുകൾക്കായി സ്റ്റോറേജ് ഉപയോഗിക്കുന്നവരെ ഈ തീരുമാനം സാരമായി ബാധിക്കും.
advertisement