ഇന്ത്യയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ബ്ലോഗിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ ഗൂഗിൾ തിരഞ്ഞെടുക്കുന്ന കണ്ടെന്റർമാർക്കാണ് ഓൺലൈൻ വില്പന നടത്താൻ സാധിക്കുക. ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവരാണ് ഓൺലൈൻ ഷോപ്പിങ്ങിൽ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികൾ.
വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന വേളയിൽ കാഴ്ചക്കാർക്ക് ലിങ്ക് തുറന്നു ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ക്രിയേറ്റർമാർക്ക് കമ്മീഷൻ ലഭിക്കും. എന്നാൽ കുട്ടികൾക്ക് മാത്രമായ ചാനലുകൾക്കും സംഗീത ചാനലുകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ ആവില്ല. ഈ ഫീച്ചർ ലഭ്യമാക്കാനായി കണ്ടന്റ് ക്രിയേറ്റർമാർക്ക് അടുത്തയാഴ്ച മുതൽ സൈൻ അപ്പ് ചെയ്യാം.
advertisement
അപേക്ഷ അംഗീകരിച്ചാൽ അവർക്ക് ഉൽപ്പന്നങ്ങൾ വീഡിയോകൾക്കൊപ്പം ടാഗ് ചെയ്യാം. സാധാരണ വീഡിയോകൾ ലൈവ് സ്ട്രീമുകൾ ഷോർട്സ് എന്നിവയിലെല്ലാം ഇത് സാധ്യമാണ്. നേരത്തെ യുഎസിലും ദക്ഷിണ കൊറിയയിലും സമാന പദ്ധതി യൂട്യൂബ് അവതരിപ്പിച്ചിരുന്നു.