ഓരോ യൂട്യൂബ് ഉപയോക്താവിനും ചാനല്‍ പേജുകളിലും യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകളിലും പുതിയ ഹാന്‍ഡിലുകള്‍ കാണാന്‍ സാധിക്കും. കമന്റുകള്‍, വീഡിയോ ഡിസ്‌ക്രിപ്ഷനുകള്‍, ടൈറ്റിലുകള്‍ എന്നിവയിലും മറ്റും മറ്റുള്ളവരെ മെന്‍ഷന്‍ ചെയ്യാന്‍ ഹാന്‍ഡില്‍ ഉപയോഗിക്കാം. ഇത് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത് എളുപ്പമാക്കുമെന്നും യൂട്യൂബ് പറയുന്നു. നിലവില്‍, യൂട്യൂബില്‍ സ്ഥിരമായി വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന ക്രിയേറ്റര്‍മാര്‍ക്ക് മാത്രമേ ഹാന്‍ഡിലുകള്‍ ഉള്ളൂ.
'ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കണ്ടന്റ് പോലെ സവിശേഷമായ ഒരു ഐഡന്റിറ്റി രൂപപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല, കാഴ്ചക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ക്രിയേറ്റര്‍മാരുമായി സംവദിക്കാനും കഴിയും, '' യൂട്യൂബ് പറയുന്നു. ക്രിയേറ്റര്‍മാര്‍ക്ക് ഒരു ചാനല്‍ പേര് ഉണ്ടായിരിക്കും, ഈ ഹാന്‍ഡിലുകള്‍ ചാനല്‍ പേരുകളില്‍ ചേരും. ഇത് ഫേക്ക് അക്കൗണ്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും യൂട്യൂബ് അറിയിച്ചു.
advertisement
സമാനമായ പ്രൊഫൈല്‍ ചിത്രങ്ങളും ചാനല്‍ പേരുകളും ഉപയോഗിച്ച് വ്യാജ ചാനലുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും അത് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരെ പലപ്പോഴും കബളിപ്പിക്കുന്നുവെന്നും കാണിച്ച് നിരവധി ക്രിയേറ്റര്‍മാര്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാ ഉപയോക്താക്കള്‍ക്കും ഇഷ്ടാനുസൃത ഹാന്‍ഡിലുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രശ്നം കുറയ്ക്കാന്‍ സാധിക്കും.
വരും ആഴ്ചയില്‍ ഹാന്‍ഡില്‍ തെരഞ്ഞെടുക്കാമെന്ന കാര്യം യൂട്യൂബ് ക്രിയേറ്റര്‍മാരെ അറിയിക്കും. ചാനലിന് ഒരു വ്യക്തിഗത യുആര്‍എല്‍ ഉണ്ടെങ്കില്‍, ഇത് സ്വയം അവരുടെ ഡിഫോള്‍ട്ട് ഹാന്‍ഡിലായി മാറും. ചാനലിന്റെ മൊത്തത്തിലുള്ള സാന്നിധ്യം, സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം, ചാനല്‍ ആക്ടീവാണോ അല്ലയോ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നോട്ടിഫിക്കേഷനുകള്‍ നല്‍കുമെന്ന് യൂട്യൂബ് അറിയിച്ചു. ഒരു ഇഷ്ടാനുസൃത യുആര്‍എല്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധാരണയായി നൂറോ അതില്‍ കൂടുതല്‍ സബ്സ്‌ക്രൈബര്‍മാര്‍ ആവശ്യമാണ്.
Also read : ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ; 3 വർഷം വരെ തടവ്
ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി മാറുന്നതിനിടെയാണ് യൂട്യൂബിന്റെ ഈ നീക്കം. എല്ലാ ഷോര്‍ട്‌സ് വീഡിയോകളിലും വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുമെന്ന് കഴിഞ്ഞ മാസം യൂട്യൂബ് അറിയിച്ചിരുന്നു. യൂട്യൂബിന്റെ തന്നെ വാട്ടര്‍ മാര്‍ക്കുകളാണ് ഷോര്‍ട്‌സ് വീഡിയോകളില്‍ ഉണ്ടാകുക. അതായത്, ഷോര്‍ട്‌സ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുമ്പോള്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ വാട്ടര്‍മാര്‍ക്ക് സഹിതം ഉണ്ടാകും. നമ്മുടെ യൂട്യൂബ് ചാനലില്‍ നിന്ന് അപ്ലോഡ് ചെയ്യാവുന്ന തരത്തിലുള്ള വീഡിയോകളാണ് ഷോര്‍ട്ട് വീഡിയോകള്‍. ഇവയ്ക്ക് പരമാവധി 60 സെക്കന്റ് ദൈര്‍ഘ്യമേ ഉണ്ടാകൂ.
