TRENDING:

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരുകോടി ഒന്നാം സമ്മാനം മേൽശാന്തിക്ക്; ‌ടിക്കറ്റ് എടുത്തത് വാട്‌സാപ്പിൽ കണ്ട്

Last Updated:

മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മധുസൂദനൻ നമ്പൂതിരിയാണ് കോടിപതിയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മധുസൂദനൻ നമ്പൂതിരിയാണ് കോടിപതിയായത്.
advertisement

സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനൻ നമ്പൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സമ്മാനം 5000 രൂപ‌യായിരുന്നു.

എം എ രാധാകൃഷ്ണൻ നായർ എന്ന ലോട്ടറി വിൽപനക്കാരൻ ഇരുപതേക്കർ കൃഷ്ണ ലോട്ടറി ഏജൻസിയിൽനിന്ന് വാങ്ങി വിൽപ്പന നടത്തിയ FT 506060 എന്ന നമ്പരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്.

വാട്‌സാപ്പിൽ കൊടുത്ത ലോട്ടറികളിൽനിന്ന് ഇഷ്ടമുള്ള നമ്പറെന്ന നിലയിൽ എടുത്ത ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. എടുത്ത ലോട്ടറി രാധാകൃഷ്ണൻതന്നെ കൈയിൽ സൂക്ഷിക്കുകയായിരുന്നു. ബുധനാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോഴും രാധാകൃഷ്ണനാണ് വിളിച്ചറിയിച്ചത്. തൊട്ടുപുറകെ ലോട്ടറിയും കൈയിലെത്തിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടയം സ്വദേശിയായ നമ്പൂതിരി 20 വർഷം മുമ്പാണ് മേപ്പാറയിലേക്ക് താമസം മാറിയത്. ഭാര്യ ആതിരയ്ക്കും മക്കളായ വൈഷ്ണവയ്ക്കും വൈഗാലക്ഷ്മിക്കുമൊപ്പമാണ് താമസം. ‌കട്ടപ്പന ശാഖയിലെ ഫെഡറൽ ബാങ്കിൽ ടിക്കറ്റ് കൈമാറി.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരുകോടി ഒന്നാം സമ്മാനം മേൽശാന്തിക്ക്; ‌ടിക്കറ്റ് എടുത്തത് വാട്‌സാപ്പിൽ കണ്ട്
Open in App
Home
Video
Impact Shorts
Web Stories