TRENDING:

Thiruvonam Bumber 2024|തിരുവോണം ബമ്പർ; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് ദുരിതം വിതച്ച വയനാട്ടിൽ

Last Updated:

വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററിലെ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.
advertisement

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ നേടിയ ടിക്കറ്റുകൾ TD 281025, TJ 123040,TJ 201260, TB 749816,TH 111240,TH 612456,TH 378331,TE 349095,TD 519261,TH 714520,TK 124175,TJ 317658,TA 507676,TH 346533,TE 488812,TJ 432135,TE 815670,TB 220261,TJ 676984,TE 340072 എന്നീ ടിക്കറ്റുകൾക്കാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumber 2024|തിരുവോണം ബമ്പർ; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് ദുരിതം വിതച്ച വയനാട്ടിൽ
Open in App
Home
Video
Impact Shorts
Web Stories