TRENDING:

Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി

Last Updated:

തിരുവോണം ബംപർ ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ‌ ലോട്ടറി ടിക്കറ്റിന്റെ വിൽപന 56 ലക്ഷം കവിഞ്ഞു. പുറത്തിറങ്ങി 50 ദിവസം കൊണ്ട് നടന്നത് റെക്കോഡ് വിൽപനയാണ്. ഇതുവരെ 56,67,570 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി 9 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ളത്. ജില്ലയിൽ 10,66,720 ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ പറയുന്നു.
തിരുവോണം ബംപർ
തിരുവോണം ബംപർ
advertisement

ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ജൂലൈ 28-നാണ് നിർവഹിച്ചത്. ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും.

സമ്മാന ഘടന

ഒന്നാം സമ്മാനം: 25 കോടി രൂപ

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേർക്ക്

advertisement

നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്

കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഓണം ബംപറിനോട് വലിയ താൽപര്യമുണ്ട്. രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവർക്ക് ഓണം ബംപർ സമ്മാനം ലഭിച്ചിട്ടുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Sales of the Kerala Lottery Department's Thiruvonam Bumper lottery ticket have surpassed 56 lakh. This marks a record-breaking sale within just 50 days of its release. So far, 56,67,570 tickets have been sold, with only 9 days remaining until the draw.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി
Open in App
Home
Video
Impact Shorts
Web Stories