TRENDING:

തിരുവോണം ബമ്പർ: ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം

Last Updated:

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്.
advertisement

500 രൂപയാണ് ടിക്കറ്റിന്റെ വില. 25 കോടി ഒന്നാം സമ്മാനം നൽകുമ്പോൾ രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപയാണ് തിരുവോണം ബമ്പർ സമ്മാനതുക. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിആര്‍ 99 ഓണം ബമ്പര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്പറാണ് തിരുവോണം ബമ്പർ. 2022ൽ ആയിരുന്നു തിരുവോണം ബമ്പറിന് 25 കോടി ഒന്നാം സമ്മാനമായി നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു ആദ്യത്തെ ഭാ​ഗ്യശാലി.

മലയാളം വാർത്തകൾ/ വാർത്ത/Money/
തിരുവോണം ബമ്പർ: ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം
Open in App
Home
Video
Impact Shorts
Web Stories