TRENDING:

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? മാര്‍ച്ച് 31ന് മുൻപ് ലിങ്ക് ചെയ്യാത്തവ പ്രവർത്തനരഹിതമാകും; ചെയ്യേണ്ടതെന്ത്?

Last Updated:

മാര്‍ച്ച് 31 ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് 1000 രൂപ വരെ പിഴയായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: 2023 മാർച്ച് 31 ന് മുൻപ് എല്ലാവരും ആധാർ കാർഡ് പാൻ കാർഡുമായി നിർബന്ധമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ആദായനികുതി വകുപ്പ് . ഇങ്ങനെ ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു
advertisement

പാന്‍-ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് പിഴശിക്ഷ

മാര്‍ച്ച് 31 ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് 1000 രൂപ വരെ പിഴയായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ജൂണ്‍ മുപ്പത് വരെ പിഴ 500 രൂപ മാത്രമായിരുന്നു. എന്നാല്‍ 2022 ജൂലൈ ഒന്നു മുതല്‍ പിഴ ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ നിരവധി വഴികളുണ്ട്. അതില്‍ ഏറ്റവും എളുപ്പം എസ്എംഎസ് വഴി ബന്ധിപ്പിക്കുന്ന രീതിയാണ്. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

advertisement

Also read-ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI

പാന്‍കാര്‍ഡും ആധാറും എസ്എംഎസ് വഴി ബന്ധിപ്പിക്കുന്നത് എങ്ങനെ?

  • ടെക്സ്റ്റ് മെസേജ് ആപ്പ് തുറക്കുക
  •  UIDPAN formatല്‍ മെസേജ് രൂപപ്പെടുത്തുക.
  •  UIDPAN സ്‌പേസ് അടിച്ച ശേഷം 12 അക്ക ആധാര്‍ ടൈപ്പ് ചെയ്യുക. ശേഷം സ്‌പേസ് ഇടുക. പിന്നീട് 10 അക്ക പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
  • advertisement

  • പിന്നീട് നിങ്ങളുടെ രജിസ്റ്റേര്‍ഡ് ഫോണ്‍ നമ്പരില്‍ നിന്ന് ഈ മെസേജ് 567678, എന്ന നമ്പരിലേക്കോ, 56161 എന്ന നമ്പരിലേക്കോ അയയ്ക്കുക.
  • ശേഷം ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചുവെന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ആധാറും പാന്‍കാര്‍ഡും ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

  •  ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (eportal.incometax.gov.in or incometaxindiaefiling.gov.in.)
  •  നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പാന്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ യൂസര്‍ ഐഡിയായി നല്‍കുക.
  • advertisement

  •  യൂസര്‍ ഐഡിയും, പാസ് വേര്‍ഡും , ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  •  ഇപ്പോള്‍ തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
  •  ഹോംപേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ഇനി നിങ്ങളുടെ പേരും, പാന്‍കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ടൈപ്പ് ചെയ്യുക.
  • ശേഷം ‘I have only year of birth in Aadhaar card’ ല്‍ ക്ലിക്ക് ചെയ്യുക.
  • advertisement

  • കാപ്ച ടൈപ്പ് ചെയ്യുക.
  • ശേഷം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? മാര്‍ച്ച് 31ന് മുൻപ് ലിങ്ക് ചെയ്യാത്തവ പ്രവർത്തനരഹിതമാകും; ചെയ്യേണ്ടതെന്ത്?
Open in App
Home
Video
Impact Shorts
Web Stories