ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI
- Published by:Vishnupriya S
- news18-malayalam
Last Updated:
യുഐഡിഎഐ അംഗീകരിച്ചിട്ടുള്ള വിലാസം തെളിക്കുന്ന രേഖകളുടെ സഹായത്തോടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാം
ആധാർ കാർഡിലെ മേൽവിലാസം പുതുക്കാൻ പുതിയ സൗകര്യമൊരുക്കി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ ആധാറിലെ മേൽവിലാസം മാറ്റൽ ഇനി വളരെ എളുപ്പത്തിൽ ചെയ്യാം. കുടുംബനാഥന്റെ അല്ലെങ്കിൽ കുടുംബനാഥയുടെ അനുമതിയോടെയാണ് കുടുംബാംഗങ്ങൾക്ക് ഓൺലൈനായി വിലാസം പുതുക്കാൻ സാധിക്കുക.
ആധാർ ഉടമകൾക്ക് അവരുടെ കുടുംബനാഥന്റെ അനുമതിയോടെ ഓൺലൈനായി വിലാസത്തിൽ മാറ്റം വരുത്താനാകുമെന്ന് യുഐഡിഎഐ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടംബനാഥന്റെ അനുമതിയോടെ ആധാറിലെ വിലാസം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നത് ആളുകൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. വിവിധ ആവശ്യങ്ങൾക്കായി വിവിധ നഗരങ്ങളിലും ദൂരസ്ഥലങ്ങളിലും മാറി താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ സൗകര്യം ഏറെ സഹായകമാകുമെന്നും യുഐഡിഎഐ അറിയിച്ചു.
advertisement
യുഐഡിഎഐ അംഗീകരിച്ചിട്ടുള്ള വിലാസം തെളിക്കുന്ന രേഖകളുടെ സഹായത്തോടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാം. 18 വയസ്സ് പ്രായമുള്ള ആർക്കും ഇത്തരത്തിൽ വിലാസം തിരുത്താൻ അനുമതി നൽകുന്ന ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ ആകാനും കഴിയും. ഈ സേവനത്തിനായി അപേക്ഷകർ 50 രൂപ ഫീസ് നൽകേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകന് ഒരു സർവ്വീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. കൂടാതെ മേൽവിലാസം തിരുത്താനുള്ള അപേക്ഷ സംബന്ധിച്ച് കുടംബനാഥന് എസ്എംഎസും ലഭിക്കും.
ഈ അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മൈ ആധാർ പോർട്ടലിൽ പ്രവേശിച്ച് കുടുംബനാഥൻ അത് അംഗീകരിക്കുകയും അനുമതി നൽകുകയും ചെയ്താൽ അഭ്യർത്ഥന പരിഗണിക്കും. കുടുംബനാഥൻ അനുമതി നൽകാൻ വിസമ്മതിക്കുകയോ എസ്ആർഎൻ രൂപീകരിച്ച ശേഷം അനുവദിച്ച 30 ദിവസത്തിനുള്ളിൽ അപേക്ഷയോട് പ്രതികരിക്കാതിരിക്കുകയോ ചെയ്താലും അപേക്ഷയുടെ സാധുത അവസാനിക്കും. തുടർന്ന് അപേക്ഷനെ എസ്എംഎസ് വഴി ഈ വിവരം അറിയിക്കുകയും ചെയ്യും.
advertisement
എന്നാൽ അപേക്ഷകന് അപേക്ഷ ഫീസ് തിരികെ ലഭിക്കില്ല. ഇന്ത്യൻ പൗരന്മാരുടെ തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് ആധാർ (Aadhaar). യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന 12 അക്ക ആധാർ നമ്പർ ഒരു ഇന്ത്യൻ പൗരന് കൈവശം വയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2023 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI