TRENDING:

ശതകോടികൾ വരുമാനമായി കൊയ്യുന്ന ലോകത്തിലെ ടോപ് 10 യൂട്യൂബര്‍മാര്‍

Last Updated:

ഫോബ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2024ൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ടോപ് 10 യൂട്യൂബര്‍മാരെ പരിചയപ്പെടാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ടന്റ് ക്രിയേറ്റേഴ്‌സിന് വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്‌ഫോമായി യൂട്യൂബ് മാറിയിട്ടുണ്ട്. സാധാരണക്കാരായവരെയും ശതകോടികള്‍ വരുമാനമുള്ള അന്താരാഷ്ട്ര താരങ്ങളാക്കി യൂട്യൂബ് മാറ്റിയിരിക്കുന്നു. ഇവരില്‍ പലരും ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്‌സും ഉള്ളവരാണ്. ഇതിന് പുറമെ പരസ്യവരുമാനം, വിവിധ ബ്രാന്‍ഡുകളിലെ പങ്കാളിത്തം, ഉത്പന്നങ്ങളുടെ വില്‍പ്പന, മറ്റ് വിജയകരമായ സംരംഭങ്ങള്‍ എന്നിവയിലൂടെയും ഇവർ വന്‍തോതില്‍ വരുമാനമുണ്ടാക്കുന്നുണ്ട്. ഫോബ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2024ൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ടോപ് 10 യൂട്യൂബര്‍മാരെ പരിചയപ്പെടാം.
ശതകോടികൾ വരുമാനമുള്ള യൂട്യൂബർമാർ
ശതകോടികൾ വരുമാനമുള്ള യൂട്യൂബർമാർ
advertisement

1. മിസ്റ്റര്‍ബീസ്റ്റ് (ജിമ്മി ഡൊണാള്‍ഡ്‌സണ്‍)

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കോടീശ്വരനായ യൂട്യൂബറാണ് മിസ്റ്റര്‍ ബീസ്റ്റ്. ത്രില്ലിംഗായ ചലഞ്ചുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വൈറല്‍ സ്റ്റണ്ടുകളുമാണ് ഇദ്ദേഹത്തിന്റെ ചാനലിന്റെ പ്രധാന കണ്ടന്റുകള്‍. ഫീസ്റ്റബിള്‍സ്, ബീസ്റ്റ് ബര്‍ഗേഴ്‌സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിലൂടെയും വലിയ ബ്രാന്‍ഡ് കരാറുകളിലൂടെയും കഴിഞ്ഞവര്‍ഷം മിസ്റ്റര്‍ബീസ്റ്റിന് 727.26 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

2. ധര്‍ മന്‍

യഥാര്‍ത്ഥ ജീവിതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് വീഡിയോകള്‍ തയ്യാറാക്കിയാണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നത്. മന്നിന്റെ പ്രചോദനം നൽകുന്ന വീഡിയോകള്‍ ഏറെ ജനപ്രിയമാണ്. ജീവിതപാഠം ഉള്ളടക്കമായാണ് അദ്ദേഹം വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. ഏകദേശം 150ലധികം പേരാണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്. 385.02 കോടി രൂപയാണ് 2024ലെ ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.

advertisement

3. സ്റ്റോക്‌സ് ട്വിന്‍സ്

അലക്‌സ്, അലന്‍ സ്‌റ്റോക്‌സ് എന്ന ഇരട്ട സഹോദന്മാരാണ് ഈ യൂട്യൂബ് ചാനലിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍. തമാശകള്‍, ചലഞ്ചുകള്‍, പ്രാങ്കുകള്‍ എന്നിവയാണ് ഇവരുടെ പ്രധാന കണ്ടന്റുകള്‍. വളരെ വേഗമാണ് ഇവര്‍ ഫോളോവേഴ്‌സിനെ നേടിയത്. 2024ല്‍ 171.12 കോടി രൂപയുടെ വരുമാനമാണ് ഇവര്‍ നേടിയത്.

4. മാര്‍ക്ക് റോബര്‍

മുന്‍ നാസ എഞ്ചിനീയറാണ് മാര്‍ക്ക് റോബര്‍. ശാസ്ത്രവും എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ കണ്ടന്റുകള്‍. വിദ്യാഭ്യാസപരവുമായും വിനോദപരവുമായും പ്രയോജനകരമായ വീഡിയോകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. റോബര്‍ട്ടിന്റെ ചാനലും സ്‌റ്റെം സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ്സായ ക്രഞ്ച്‌ലാബ്‌സും ചേര്‍ന്ന് 2024ല്‍ 213.90 കോടി വരുമാനമാണ് നേടിക്കൊടുത്തത്.

advertisement

5. റെറ്റ് ആന്‍ഡ് ലിങ്ക്(ഗുഡ് മിത്തിക്കല്‍ മോണിംഗ്)

കോമഡി നിറഞ്ഞ വിനോദപരിപാടികളാണ് ഈ ചാനലില്‍ അവതരിപ്പിക്കുന്നത്. ഗുഡ് മിത്തിക്കല്‍ മോണിംഗ് എന്ന പേരില്‍ കോമഡി ഷോയും അവതരിപ്പിക്കുന്നു. കച്ചവടം, പോഡ്കാസ്റ്റുകള്‍, തത്സമയ പരിപാടികള്‍ എന്നിവയിലൂടെയും അവര്‍ പണം സമ്പാദിക്കുന്നു. കഴിഞ്ഞവര്‍ഷം ഇവര്‍ 308.02 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

6. ലോഗന്‍ പോള്‍

യൂട്യൂബ് വ്‌ളോഗുകള്‍, ഇംപോള്‍സീവ് എന്ന പേരിലുള്ള പോഡ്കാസ്റ്റ്, ഡബ്ല്യുഡബ്ല്യുഇ കരിയര്‍ എന്നിവയിലൂടെയാണ് ലോഗന്‍ പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രൈം ഡ്രിങ്ക്‌സിന്റെ സഹസ്ഥാപകനായ അദ്ദേഹം 83.85 കോടി രൂപയാണ് 2024ല്‍ സമ്പാദിച്ചത്.

advertisement

7. ജേക്ക് പോള്‍

യൂട്യൂബ് ചാനലിനൊപ്പം ബോക്‌സിംഗ് കരിയര്‍, പോഡ്കാസ്റ്റ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെയാണ് ജേക്ക് പോള്‍ വരുമാനം ഉറപ്പാക്കുന്നത്. ഡിജിറ്റല്‍, ബിസിനസ് സംരംഭങ്ങള്‍ വഴി 2024ല്‍ അദ്ദേഹം 116.36 കോടി രൂപയുടെ വരുമാനം നേടി.

8. എമ്മ ചേംബര്‍ലെയ്ന്‍

ജീവിതശൈലി കണ്ടന്റുകള്‍, ക്ലാസിക് വ്‌ളോഗുകള്‍ എന്നിവയിലൂടെയാണ് എമ്മ ചേംബര്‍ലെയ്ന്‍ പ്രശസ്തയായത്. 2024ല്‍ യൂട്യൂബിലേക്ക് തിരിച്ചെത്തിയ അവര്‍ക്ക് 77.00 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

9. ടിപ്പിക്കല്‍ ഗെയിമര്‍(ആന്‍ഡ്രെ റെബലോ)

ഓണ്‍ലൈന്‍ ഗെയിമുകളാണ് ആന്‍ഡ്രെ റെബലോയുടെ യൂട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകള്‍. അദ്ദേഹത്തിന്റെ ഫോര്‍ട്ട്‌നൈറ്റ് കണ്ടന്റ്, പുതിയ സ്റ്റുഡിയോയായ ജോഗോ എന്നിവയിലൂടെ 2024ല്‍ 153.15 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

advertisement

10. മാര്‍ക്കിപ്ലിയര്‍(മാര്‍ക്ക് ഫിഷ്ബാക്ക്)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൊറര്‍ ഗെയിമുകളാണ് പ്രധാന കണ്ടന്റ്. അദ്ദേഹത്തിന്റെ വീഡിയോകളിലെ യഥാര്‍ത്ഥ ഉള്ളടക്കങ്ങൾ വലിയൊരു പ്രേക്ഷകരെയാണ് സൃഷ്ടിച്ചത്. ചലച്ചിത്രനിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 2024 ല്‍ 273.79 കോടി രൂപയുടെ വരുമാനമാണ് അദ്ദേഹം നേടിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ശതകോടികൾ വരുമാനമായി കൊയ്യുന്ന ലോകത്തിലെ ടോപ് 10 യൂട്യൂബര്‍മാര്‍
Open in App
Home
Video
Impact Shorts
Web Stories