Also Read- തിരുവോണം ബമ്പറിൽ ആശയക്കുഴപ്പം; 12 കോടി അടിച്ചത് തനിക്കെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരൻ
തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.
ട്വിസ്റ്റോട് ട്വിസ്റ്റ്
advertisement
കേരള സർക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പർ അടിച്ചത് തനിക്കാണെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി നേരത്തെ അവകാശപ്പെട്ടിരുന്നു. വയനാട് പനമരം സ്വദേശിയാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും ദുബായ് അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സെയ്തലവി അവകാശപ്പെട്ടിരുന്നു.
നാട്ടിലുള്ള സുഹൃത്ത് അഹമ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തതെന്നും ഇതിന് ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച് തന്നിരുന്നുവെന്നും സെയ്തലവി പറയുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നതെന്നും സെയ്തലവി പറഞ്ഞിരുന്നു.
Also Read- Thiruvonam Bumper BR 81 | കേരളം കാത്തിരുന്ന നറുക്കെടുപ്പ് ഫലം; Complete Results
സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പറാണ് പ്രവാസിയായ വയനാട് സ്വദേശിക്കെന്ന വാർത്ത വന്നതോടെ തന്നെ, ടിക്കറ്റ് വിറ്റ തൃപ്പൂണിത്തുറ ഏജൻസി ഇതിന് സാധ്യതയില്ലെന്ന് അവകാശപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ചായിരുന്നു ആശയക്കുഴപ്പം. അതേസമയം, സെയ്തലവിയുടെ അവകാശ വാദം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
