advertisement

Thiruvonam Bumper BR 81| ബമ്പർ സല്യൂട്ട്! അഞ്ച് പൊലീസുകാർ ഒരുമിച്ചെടുത്ത ടിക്കറ്റിന് തിരുവോണ ബമ്പറിന്റെ രണ്ടാം സമ്മാനം

Last Updated:

വടകര എസ് പി ഓഫീസിലെ പൊലിസുകാരാണ്. ഇതില്‍ രണ്ടു പേര്‍ ഡ്രൈവര്‍മാരും മൂന്നു പേര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്.

thiruvonam bumber br 81
thiruvonam bumber br 81
കോഴിക്കോട്: ഓണം ബമ്പര്‍ രണ്ടാം സമ്മാനം ലഭിച്ചവരില്‍ കോഴിക്കോട് വടകരയിലെ അഞ്ചുപൊലിസുകാരും. ഇവര്‍ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ആറു ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ഒരു കോടി രൂപാ വീതമാണ് രണ്ടാം സമ്മാനം.
ഇവര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. വടകര എസ് പി ഓഫീസിലെ പൊലിസുകാരാണ്. ഇതില്‍ രണ്ടു പേര്‍ ഡ്രൈവര്‍മാരും മൂന്നു പേര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. എസ് പി ഓഫീസില്‍ സ്ഥിരമായി ലോട്ടറി വില്‍പ്പന നടത്തുന്ന കച്ചവടകാരനെ സഹായിക്കാന്‍ ഇവര്‍ പതിവായി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ നറുക്കെടുപ്പിന് തലേദിവസമാണ് ഇവര്‍ ഇതെടുത്തത്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഗ്രാമീൺ ബാങ്കിന്റെ മേപ്പയൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.
advertisement
അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഈ പൊലീസുകാരിപ്പോൾ. അഞ്ച് പേർ ചേർന്ന് ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
"അടുത്തുള്ളൊരു കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകൾക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങൾ എന്തെങ്കിലും എടുക്കണമെന്ന് അയാൾ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ അ‍ഞ്ച് പേർ ചേർന്ന് ലോട്ടറി എടുക്കുന്നത്" - പൊലീസുകാർ പറയുന്നു.
അതേസമയം ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ, ഇത് ഉറപ്പുവരുത്തുന്നതിന് നാട്ടിൽ നിന്നും സൈതലവിക്കായി ടിക്കറ്റെടുത്ത സുഹൃത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാ​ഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 12 കോടി നേടിയ ഭാ​ഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി പ്രവാസിയായ സൈതലവി രം​ഗത്തെത്തിയത്. മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് ഇന്നലെ തന്നെ വിവരം പുറത്തു വന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper BR 81| ബമ്പർ സല്യൂട്ട്! അഞ്ച് പൊലീസുകാർ ഒരുമിച്ചെടുത്ത ടിക്കറ്റിന് തിരുവോണ ബമ്പറിന്റെ രണ്ടാം സമ്മാനം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement