TRENDING:

Twitter| 'കിളിയെ മോചിപ്പിച്ചു' എന്ന് ഇലോൺ മസ്ക്; ട്വിറ്ററിൽ നിന്ന് പുറത്താക്കപ്പെട്ടതിന് സിഇഒ പരാഗ് അഗർവാളിന് കിട്ടുന്നത് 350 കോടി രൂപ

Last Updated:

കമ്പനിയിൽ കൂടുതൽ പുറത്താക്കലുകൾ ഉണ്ടാവുമെന്നും സബ്സ്ക്രിപ്ഷൻ ബിസിനസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ പുറത്താക്കി ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്ക്. കമ്പനിയുടെ സിഇഒ പരാഗ് അഗർവാൾ, ലീഗൽ എക്സിക്യൂട്ടീവ് വിജയ് ഗഡ്ഡെ എന്നിവരെയടക്കമാണ് പുറത്താക്കിയത്. “പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ പുറത്താക്കിക്കൊണ്ട് മസ്ക് ട്വിറ്ററിൽ തൻെറ ജോലികൾ തുടങ്ങിയിരിക്കുകയാണ്,” ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 'കിളിയെ മോചിപ്പിച്ചു' എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.
advertisement

ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ പൂർത്തിയാക്കിയത് ഒക്ടോബർ 27നാണ്. പുറത്താക്കപ്പെടുന്ന സിഇഒ ആയ പരാഗ് അഗർവാളിന് പുതിയ ഡീലിൻെറ ഭാഗമായി 42 മില്യൺ ഡോളർ (ഏകദേശം 350 കോടി)ഇലോൺ മസ്കിൽ നിന്നും ലഭിക്കുമെന്നാണ് വിവരം. അടുത്ത 12 മാസത്തിനുള്ളിൽ അഗർവാൾ സിഇഒ സ്ഥാനത്ത് നിന്ന് മാറുകയും പുതിയ ആൾ മൈക്രോബ്ലോഗിങ് സൈറ്റിൻെറ തലപ്പത്തെത്തുകയും ചെയ്യുമെന്ന് ഗവേഷക സ്ഥാപനമായ ഇക്വിലർ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഏപ്രിലിൽ തന്നെ ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്ക് എത്തിയിരുന്നു. എന്നാൽ വൈകാതെ തന്നെ പല കാരണങ്ങളാൽ അദ്ദേഹത്തിന് ആ കരാറിൽ നിന്ന് പിന്തിരിയേണ്ടി വന്നു. ട്വിറ്ററിൻെറ സഹ സ്ഥാപകനായിരുന്ന ജാക്ക് ഡോർസി 2021 നവംബറിൽ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗർവാൾ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.

advertisement

ഐഐടി ബോംബെ, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയായ അഗർവാൾ പത്ത് വർഷം മുമ്പാണ് ട്വിറ്ററിന്റെ ഭാഗമായത്. ആ സമയത്ത് ആയിരത്തിൽ കുറവ് ജീവനക്കാർ മാത്രമേ കമ്പനിയിൽ ഉണ്ടായിരുന്നുള്ളൂ. ഇലോൺ മസ്കുമായി രഹസ്യമായും പരസ്യമായും അഗർവാളിന് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read- ഇലോൺ മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥത ഏറ്റെടുത്തു; പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

advertisement

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത തീരുമാനത്തിന് മുന്നിൽ നിന്നത് ഹൈദരാബാദുകാരനായ വിജയ് ഗഡ്ഡെ ആയിരുന്നു. യുഎസ് തലസ്ഥാനം പിടിച്ചെടുക്കാനുള്ള ട്രംപ് അനുകൂലികളുടെ ശ്രമത്തിന് പിന്നാലെയായിരുന്നു ട്വിറ്ററിന്റെ നാടകീയ തീരുമാനം വന്നത്.

ഒക്ടോബർ 27ന് മസ്ക് സാൻഫ്രാൻസിസ്കോയിലുള്ള കമ്പനിയുടെ ആസ്ഥാനത്തെത്തി എഞ്ചിനീയർമാരുമായും അഡ്വെടൈസിങ് എക്സിക്യൂട്ടീവുമാരുമായും ചർച്ച നടത്തി. തൻെറ ട്വിറ്റർ ഡിസ്ക്രിപ്ഷനും മസ്ക് മാറ്റിയിട്ടുണ്ട്. 'ചീഫ് ട്വിറ്റ്' എന്നാണ് മാറ്റിയിരിക്കുന്നത്. ട്വിറ്ററിനെ അടിമുടി മാറ്റുമെന്നാണ് 51കാരനായ മസ്ക് ഉപയോക്താക്കളോട് വാഗ്ദാനം ചെയ്തിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്വിറ്ററിന്റെ അൽഗോരിതം ഉപഭോക്താക്കൾക്ക് കുറേക്കൂടി ഉപയോഗപ്രദമാക്കുന്ന തരത്തിൽ ആക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെത്തന്നെ കമ്പനിയിൽ കൂടുതൽ പുറത്താക്കലുകൾ ഉണ്ടാവുമെന്നും സബ്സ്ക്രിപ്ഷൻ ബിസിനസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്കിന്റെ പ്രൊപ്പോസൽ ട്വിറ്റർ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്നവും പരിഹരിക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Twitter| 'കിളിയെ മോചിപ്പിച്ചു' എന്ന് ഇലോൺ മസ്ക്; ട്വിറ്ററിൽ നിന്ന് പുറത്താക്കപ്പെട്ടതിന് സിഇഒ പരാഗ് അഗർവാളിന് കിട്ടുന്നത് 350 കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories