ഇതിൽ നിങ്ങളുടെ ആദ്യഭാഗത്ത് നിങ്ങളുടെ വയസ് താമസിക്കുന്ന സ്ഥലം(മെട്രോ സിറ്റി / നോൺ മെട്രോ) എന്നീ വിവരങ്ങൾ നൽകുക. രണ്ടാം ഭാഗത്ത് നിങ്ങളുടെ ശമ്പളം ഉൾപ്പടെയുള്ള വരുമാനം സംബന്ധിച്ച വിവരങ്ങൾ നൽകുക. മൂന്നാമതായി നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നൽകാം. ഇത്രയും നൽകി NEXT ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ അടയ്ക്കേണ്ട ആദായനികുതി എത്രയെന്ന് കണക്കുകൂട്ടി അറിയിക്കും.
അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാണ് നികുതിയായി നൽകേണ്ടത്. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 ശതമാനവും 10 മുതൽ പന്ത്രണ്ടര ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനവുമാണ് ആദായനികുതി. പന്ത്രണ്ടര ലക്ഷം മുതൽ 15 ലക്ഷം വരെയുള്ളവർക്ക് 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് കഴിഞ്ഞ തവണത്തെ പോലെ 30 ശതമാനവുമാണ് ഇത്തവണ നികുതി.
advertisement
നിലവിലുണ്ടായിരുന്ന നികുതി ഘടന അനുസരിച്ച് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 % ആയിരുന്നു ആദായനികുതി. എന്നാൽ ഇത്തവണ 10 ലക്ഷം മുതൽ പന്ത്രണ്ടര ലക്ഷം വരെയും പന്ത്രണ്ടര മുതൽ 15 ലക്ഷം വരെയും രണ്ടു സ്ലാബുകളാക്കിയാണ് നികുതി നിരക്ക് കുറച്ചത്.
