പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാമെന്നതാണ് പ്രധാനപ്പെട്ട പ്രഖ്യാപനം. നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.
പുതിയ സ്കീമിന് കീഴിൽ കുടുംബ പെൻഷൻകാർക്ക് കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
പുതുക്കിയ സ്ലാബുകൾ ഇപ്രകാരം:
advertisement
3,00,000 വരെ: ആദായ നികുതി ഇല്ല
3,00,001 മുതൽ 7,00,000 വരെ: 5%
7,00,001 മുതൽ 10,00,000 വരെ: 10%
10,00,001 മുതൽ 12,00,000 വരെ: 15%
12,00,001 മുതൽ 15,00,000 വരെ: 20%
15,00,000-ന് മുകളിൽ: 30%
തൽഫലമായി, പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 17,500 രൂപ ലാഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ, വേഗം മനസിലാകുന്നതിനും അനിശ്ചിതത്വം കുറയ്ക്കുന്നതിനും നിയമവ്യവഹാര സാധ്യതകൾ കുറയ്ക്കുന്നതിനുമായി 1961ലെ ആദായനികുതി നിയമത്തിന്റെ സമഗ്രമായ പുനഃപരിശോധനയ്ക്കുള്ള പദ്ധതികൾ ധനമന്ത്രി അനാവരണം ചെയ്തു.
വ്യക്തിഗത ആദായനികുതിദായകർക്കുള്ള നികുതി സമ്പ്രദായം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത നികുതിദായകരിൽ മൂന്നിൽ രണ്ട് പേരും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.