advertisement
അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കും.കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ഈ വര്‍ഷം 200 സെന്‍ററുകള്‍ തുടങ്ങുമെന്നും മൂന്ന് വര്‍ഷം കൊണ്ട് ഇവ പൂര്‍ത്തിയാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കാന്‍സര്‍ ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഡേ കെയര്‍ സെന്‍ററുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.8 കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. സക്ഷം അംഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.
രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും. 2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്നതിനായി യുവാക്കളെ പ്രാപ്‌തരാക്കുന്നതിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും. 500 കോടി രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനം.