ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ നിന്നുമാണ് പ്രധാന ഇറക്കുമതി. രാജ്യത്ത് തന്നെ ഉയർന്ന നിലവാരമുള്ള കളിപ്പാട്ടങ്ങള്‍ നിർമ്മിക്കാന്‍ സാധിച്ചാല്‍ അത് സാമ്പത്തിക രംഗത്തിന് കരുത്ത് പകരും. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തില്‍ വലിയ വളർച്ച രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 2015-നെ അപേക്ഷിച്ച് 2022-23 കാലഘട്ടത്തില്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയില്‍ 239 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇറക്കുമതി 52 ശതമാനം ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ കളിപ്പാട്ടം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടം പിടിക്കാനും ഇന്ത്യക്ക് സാധിച്ചു. ബജറ്റിലെ പ്രഖ്യാപനത്തോടെ ഈ രംഗത്ത് കൂടുതല്‍ മുന്നേറ്റം നടത്താന്‍ രാജ്യത്തിന് സാധിക്കും. ഇതോടെ കളിപ്പാട്ട നിർമ്മാണ മേഖലയില്‍ ചൈന, വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയും ഉയരുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിദ്യയിലെ വളര്‍ച്ച, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ഇ-കൊമേഴ്‌സിന്റെ കാര്യക്ഷമമായ ഉപയോഗം, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം, സാംസ്‌കാരിക വൈവിധ്യത്തെ മനസിലാക്കല്‍ എന്നിവയിലൂടെയാണ് രാജ്യത്തെ കളിപ്പാട്ട വിപണിയെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കാന്‍ സാധിക്കുക.
advertisement