TRENDING:

Budget 2025: പ്രതിവർഷം 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; ഇടത്തരക്കാരെ ചേർത്തുപിടിച്ച് ധനമന്ത്രി

Last Updated:

Union Budget 2025: 2005ൽ ആദായനികുതി ഇളവ് പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2012ൽ ഇത് രണ്ട് ലക്ഷം രൂപയായി ഉയർത്തി. 2014ൽ ഇളവ് പരിധി 2.5 ലക്ഷം രൂപയായും 2019ൽ 5 ലക്ഷം രൂപയായും ഉയർത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യവർഗത്തിന് വലിയ ആശ്വാസമായി, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചവർ‌ക്കാണ് ഇളവ് ലഭിക്കുക. 25 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. നികുതി ഇളവ് മൂലം ഒരു ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയും 2,600 കോടി രൂപ പരോക്ഷ നികുതിയും ഒഴിവാക്കപ്പെടും.
News18
News18
advertisement

റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക

പുതിയ സ്ലാബ് ഇങ്ങനെ

  • 0-4 ലക്ഷംവരെ നികുതി ഇല്ല
  • 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
  • 8-12 ലക്ഷം- 10 ശതമനം നികുതി
  • 12-16 ലക്ഷം -15 ശതമാനം നികുതി
  • advertisement

  • 16-20 ലക്ഷം വരെ 20 ശതമാനം നികുതി
  • 20-24 ലക്ഷം- 25 ശതമാനം നികുതി
  • ‌25ന് മുകളില്‍ 30 ശതമാനം നികുതി

2005ൽ ആദായനികുതി ഇളവ് പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2012ൽ ഇത് രണ്ട് ലക്ഷം രൂപയായി ഉയർത്തി. 2014ൽ ഇളവ് പരിധി 2.5 ലക്ഷം രൂപയായും 2019ൽ 5 ലക്ഷം രൂപയായും 2023ൽ 7 ലക്ഷം രൂപയായും 2025ൽ 12 ലക്ഷം രൂപയായും ഉയർത്തി.

സാമ്പത്തിക മാന്ദ്യത്തിന്റെയും മധ്യവർഗത്തിന് നികുതി ഇളവുകൾ നൽകണമെന്ന ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സീതാരാമൻ ശനിയാഴ്ച ചരിത്രം സൃഷ്ടിച്ചത്. ഇതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി വ്യത്യസ്ത കാലയളവുകളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോർഡിലേക്ക് സീതാരാമൻ അടുത്തു. 1959 മുതൽ 1964 വരെ ധനമന്ത്രിയായിരുന്ന കാലത്ത് മൊറാർജി ദേശായി ആകെ 6 ബജറ്റുകളും 1967 നും 1969 നും ഇടയിൽ 4 ബജറ്റുകളും അവതരിപ്പിച്ചു.

advertisement

ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ശനിയാഴ്ച സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. "കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ധനകാര്യ നിർമല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. ബജറ്റ് അവതരണത്തിന് രാഷ്ട്രപതി കേന്ദ്ര ധനമന്ത്രിക്കും സംഘത്തിനും ആശംസകൾ നേർന്നു," രാഷ്ട്രപതിയുടെ ഓഫീസ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗം ചേർന്ന് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നല്‍കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2025: പ്രതിവർഷം 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; ഇടത്തരക്കാരെ ചേർത്തുപിടിച്ച് ധനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories