തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സാധാരണ ഓഹരി വിപണി പ്രവര്‍ത്തിക്കാറുള്ളത്. ഇതിന് മുമ്പ് 2015 ഫെബ്രുവരി 28നും 2020 ഫെബ്രുവരി 1നും സമാനമായ രീതിയിൽ ഓഹരി വിപണി പ്രവർത്തിച്ചിരുന്നു. ഈ വര്‍ഷങ്ങളിലെ ബജറ്റ് ശനിയാഴ്ചയായിരുന്നു. നികുതി പരിഷ്‌കാരങ്ങള്‍, വിവിധ സെക്ടറുകളലിയേക്കുള്ള വിഹിതം എന്നിവയോട് നിക്ഷേപകര്‍ക്ക് തത്സമയം പ്രതികരിക്കാന്‍ അവസരം നല്‍കുന്നതിനാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 26 ബുധനാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കില്ല. മഹാ ശിവരാത്രിയുടെ അവധിയാണ് അന്ന്. മാര്‍ച്ച് മാസത്തില്‍ വിപണിക്ക് രണ്ട് അവധികളുണ്ട്. മാര്‍ച്ച് 14 തിങ്കളാഴ്ച ഹോളി ദിനത്തിലും മാര്‍ച്ച് 31 വ്യാഴാഴ്ച ഈദ് ദിനത്തിലും വിപണി തുറക്കില്ല.
advertisement
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർത്ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10ന് സമ്മേളനം പുനരാരംഭിക്കും. ഏപ്രില്‍ നാലു വരെ തുടരും. ബജറ്റ് സമ്മേളനം മൊത്തം 27 ദിവസമാണ് ക്രമീകരിച്ചിരിക്കുന്നത്.