TRENDING:

Omicron | പുതിയ കോറോണവൈറസ് വകഭേദത്തെക്കുറിച്ചുള്ള ആശങ്ക; യു എസ് ഓഹരിവിപണിയിൽ ഇടിവ്

Last Updated:

ക്രൂയിസ് ഓപ്പറേറ്റർമാരായ കാർണിവൽ കോർപ്പറേഷൻ, റോയൽ കരീബിയൻ ക്രൂയിസ്, നോർവീജിയൻ ക്രൂയിസ് ലൈൻ എന്നിവ 10 ശതമാനം വീതം ഇടിവാണ് രേഖപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യു എസ് ഓഹരികൾ (US Stocks) വെള്ളിയാഴ്ച താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഡൗ (Dow), എസ് ആൻഡ് പി 500 (S&P 500) എന്നിവ എത്രയോ മാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ (Coronavirus Mutant) വരവോടെ, കോവിഡ് മഹാമാരി മൂലം പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം സാമ്പത്തികമായ ഉണർവ് നേടിവരികയായിരുന്നമേഖലകൾ വീണ്ടും പ്രതിസന്ധിനേരിടുകയാണ്.
us stocks
us stocks
advertisement

ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദത്തെ (omicron)  കണ്ടെത്തിയതിനെ തുടർന്ന് ലോകരാഷ്ട്രങ്ങൾ ജാഗ്രത പുലർത്തുകയാണ്. യൂറോപ്യൻ യൂണിയനും ബ്രിട്ടനും അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി. പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിന് കഴിയുമോ എന്ന കാര്യം പഠിക്കാൻ ഗവേഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്രൂയിസ് ഓപ്പറേറ്റർമാരായ കാർണിവൽ കോർപ്പറേഷൻ, റോയൽ കരീബിയൻ ക്രൂയിസ്, നോർവീജിയൻ ക്രൂയിസ് ലൈൻ എന്നിവ 10 ശതമാനം വീതം ഇടിവാണ് രേഖപ്പെടുത്തിയത്. യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. NYSE ആർക്ക എയർലൈൻ സൂചിക 6.45% ഇടിവ് രേഖപ്പെടുത്തി. 2020 സെപ്റ്റംബറിന് ശേഷം NYSE ആർക്ക എയർലൈൻ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്.

advertisement

Also Read- Omicron| കോവിഡിന്റെ പുതിയ വകഭേദം ‘ഒമൈക്രോൺ’; അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തു

ബ്ലാക്ക്‌ ഫ്രൈഡേ ഷോപ്പിങ് സീസണിന് തുടക്കമായത് പുതിയ വൈറസ് വകഭേദം സ്റ്റോർ ട്രാഫിക്കിനെയും വിതരണത്തെയും ബാധിക്കുമോ എന്ന ആശങ്കയോടെയായതിനാൽ റീട്ടെയിൽ മേഖലയിലും 2.04 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഹെൽത്ത് കെയർ ഒഴികെയുള്ള പ്രധാനപ്പെട്ട പതിനൊന്ന് എസ് ആൻഡ് പി മേഖലകളെല്ലാം 1 ശതമാനത്തിലധികം ഇടിഞ്ഞു. ഹെൽത്ത് കെയർ മേഖലയിൽ ഇടിവ് 0.45 ശതമാനം മാത്രമായിരുന്നു. കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസർ 6.11 ശതമാനം ഉയർച്ചയോടെ 54 ഡോളർ എന്ന റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തതും മോഡേണ 20.54 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതുമാണ് അതിന് കാരണം.

advertisement

"വാരാന്ത്യത്തിൽ ഈ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും. നല്ല വാർത്തകളേക്കാൾ സാധ്യത കൂടുതൽ ആശങ്കാജനകമായ വാർത്തകൾക്കാണെങ്കിൽ റിസ്ക് അസറ്റുകൾ കൈവശം വെയ്ക്കാൻ കൂടുതൽ പേരും ആഗ്രഹിക്കുന്നില്ല", അറ്റ്ലാന്റയിലെ ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ്സിലെ സീനിയർ പോർട്ട്ഫോളിയോ മാനേജർ കീത്ത് ബുക്കാനൻ പറയുന്നു.

യു എസിലെ വർദ്ധിച്ച പണപ്പെരുപ്പവും ഫെഡറൽ റിസർവിന്റെ ചെയർമാനായി ജെറോം പവലിനെ പുനർ നാമകരണം ചെയ്യാനുള്ള യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനവും വിചാരിച്ചതിലും നേരത്തെ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ ഉയർത്തും എന്ന പ്രതീക്ഷയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Omicron | പുതിയ കോറോണവൈറസ് വകഭേദത്തെക്കുറിച്ചുള്ള ആശങ്ക; യു എസ് ഓഹരിവിപണിയിൽ ഇടിവ്
Open in App
Home
Video
Impact Shorts
Web Stories